സോള്‍: കൊറിയ ഓപ്പണ്‍ ബാഡ്മിന്റണില്‍ ഇന്ത്യന്‍ താരം പി വി സിന്ധു ക്വാര്‍ട്ടറില്‍. ജപ്പാന്‍ താരം അയ ഒഹോരിയെ നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് മൂന്നാം സീഡായ സിന്ധു തോല്‍പ്പിച്ചത്. സ്‌കോര്‍: 21-15, 21-10.
പുരുഷ വിഭാഗത്തില്‍ ഇന്ത്യയുടെ കെ ശ്രീകാന്തും ക്വാര്‍ട്ടറില്‍ കടന്നു. അഞ്ചാം സീഡായ ശ്രീകാന്ത് ഇസ്രയേല്‍ താരം മിഷ സില്‍ബെര്‍മാനെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്‍പ്പിച്ചു. സ്‌കോര്‍: 21-18, 21-6.
അതേസമയം, ലക്ഷ്യ സെന്‍ രണ്ടാംറൗണ്ടില്‍ പുറത്തായി. ഇന്തൊനേഷ്യന്‍ താരം ഷെസാര്‍ ഹിരണ്‍ ആണ് ലക്ഷ്യയെ അട്ടിമറിച്ചത്. സ്‌കോര്‍: 22-20, 21-9. ഇന്ത്യന്‍ താരം മാളവിക ബന്‍സോദും രണ്ടാം റൗണ്ടില്‍ പുറത്തായി. ഡബിള്‍സില്‍ ഇന്ത്യയുടെ സാത്വിക് സായ്രാജ്- ചിരാഗ് ഷെട്ടി സഖ്യം ക്വാര്‍ട്ടറിലേക്ക് മുന്നേറി.

