ടാറ്റയുടെ പുതിയ സൂപ്പര്‍ ആപ്പ് ന്യൂ ലോഞ്ച് ഐപിഎല്ലിനിടെ നടത്തുമെന്നാണ് റിപ്പോര്‍ട്ട്. പുതിയ വിഭാഗങ്ങള്‍ക്കൊപ്പം ടാറ്റ അടുത്തിടെ ഏറ്റെടുത്ത എല്ലാ സേവനങ്ങളും സംയോജിക്കുന്ന ടാറ്റ ഡിജിറ്റലിനു കീഴിലാണ് ആപ്പ് പ്രവര്‍ത്തിക്കുന്നത്.
ബിഗ്ബാസ്‌കറ്റ്, ഇഫാര്‍മസി എംജി, ക്രോമ, വിമാനടിക്കറ്റ് ബുക്കിംഗ്, ടാറ്റക്ലിക്ക് തുടങ്ങി വിവിധ സേവനങ്ങള്‍ സൂപ്പര്‍ ആപ്പില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. യുപിഐ ഉള്‍പ്പയുള്ള സാമ്പത്തിക സേവനങ്ങളും എത്തുമെന്ന് സൂചനയുണ്ട്. ടാറ്റ ന്യൂ ഇലക്ട്രോണിക്‌സ്, ടാറ്റ ന്യൂ ഫാഷന്‍, ടാറ്റ ന്യൂ ഗ്രോസറീസ്, ടാറ്റ ന്യൂ ഹോട്ടല്‍സ് ആന്‍ഡ് ഫ്‌ളൈറ്റ് തുടങ്ങി എല്ലാ ഉപവിഭാഗങ്ങളും ചേര്‍ന്നതാകും ഈ സൂപ്പര്‍ ആപ്പ്. ടാറ്റയിലെ ജീവനക്കാര്‍ക്കിടയില്‍ കഴിഞ്ഞ വര്‍ഷം മുതല്‍ ആപ്പ് ട്രയല്‍ റണ്‍ നടത്തുന്നുണ്ട്.
ഷോപ്പിങ്ങ്, ട്രാവലിങ്ങ്, സാധനങ്ങള്‍ ബുക്ക് ചെയ്യല്‍, മരുന്ന് വാങ്ങല്‍ എന്നിങ്ങനെ പല സേവനങ്ങള്‍ ഒരു കുടക്കീഴില്‍ അണിനിരത്തിയിരിക്കുകയാണ് ടാറ്റ ന്യൂ ആപ്പിലൂടെ. വിമാന ടിക്കറ്റ് വരെ ബുക്ക് ചെയ്യാം. ഡിജിറ്റല്‍ പേമെന്റും നടത്താം. 54 എംബി സൈസിലുള്ള ടാറ്റ ന്യൂ ആന്‍ഡ്രോയ്ഡിലും ഐഫോണിലും ലഭ്യമാകും. ആദ്യഘട്ടത്തില്‍ കമ്ബനി ഓഫറുകള്‍ നല്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എയര്‍ഏഷ്യ ഇന്ത്യ, എയര്‍ ഇന്ത്യ എന്നീ വിമാന സര്‍വീസുകളില്‍ നിന്ന് ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനും താജ് ഗ്രൂപ്പിന് കീഴിലുള്ള ഹോട്ടലുകള്‍ ബുക്ക് ചെയ്യാനും ബിഗ് ബാസ്‌കറ്റില്‍ നിന്ന് പലചരക്ക് സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യാനും മരുന്നുകള്‍ വാങ്ങാനും ക്രോമയില്‍ നിന്ന് ഇലക്ട്രോണിക്സ്, വെസ്റ്റ്സൈഡില്‍ നിന്ന് വസ്ത്രങ്ങള്‍ തുടങ്ങിയവ വാങ്ങാനുമെല്ലാം ടാറ്റ ന്യു ആപ്പിലൂടെ സാധിക്കും. ഓഫറുകളും നൂതന സേവനങ്ങളും കൂടാതെ, ഈ സൂപ്പര്‍ ആപ്പിന്റെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന് ‘NeuCoins’ വഴിയുള്ള റിവാര്‍ഡ് പ്രോഗ്രാമായിരിക്കും. വിലിയ കമ്ബനികള്‍ നല്‍കുന്ന ഓഫര്‍ പോലെ ഓരോ ഇടപാടുകള്‍ക്കും കോയിന്‍ ക്രെഡിറ്റ് ആകും. അത് തുല്യ തുകയ്ക്ക് റിഡീം ചെയ്യാവുന്നതാണ്. ആപ്പില്‍ ഡിജിറ്റല്‍ മാസിക- ഫാഷന്‍, ടെക്, യാത്ര, ഭക്ഷണം എന്നിവയിലെ ഏറ്റവും പുതിയ ട്രെന്‍ഡുകളെ കുറിച്ച് ഡിജിറ്റല്‍ മാസികയിലെ സ്റ്റോറികളില്‍ വായിക്കാം. പേയ്മെന്റുകള്‍ നടത്തല്‍, സാമ്പത്തിക ആസൂത്രണം, അവധിക്കാലം ആസൂത്രണം ചെയ്യല്‍, ഒരുപക്ഷേ നിങ്ങളുടെ അഭിരുചിക്കനുസരിച്ചുള്ള ഭക്ഷണ മെനു തയാറാക്കല്‍ അങ്ങനെ പോകുന്നു ആപ്പിന്റെ പ്രത്യേകതകള്‍.

