100 ദിവസത്തിനുള്ളിൽ പൂർത്തിയാക്കേണ്ട നിർമ്മാണം 85 ദിവസത്തിനുള്ളിൽ പൂർത്തിയാക്കിയാൽ ബോണസ്; പദ്ധതിയുമായി പൊതുമരാമത്ത് വകുപ്പ്

തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പിൽ വലിയ മാറ്റങ്ങൾക്ക് തുടക്കം കുറിച്ച് മന്ത്രി മുഹമ്മദ് റിയാസ്. നിർമാണം പൂർത്തിയാക്കേണ്ട കരാർ കാലാവധിക്ക് 85% ദിവസത്തിനകം പണി പൂർത്തീകരിച്ചാൽ ഒരു ശതമാനം ബോണസ് നൽകാനാണ് പൊതുമരാമത്ത് വകുപ്പിന്റെ തീരുമാനം. 100 ദിവസത്തിനുള്ളിൽ പൂർത്തിയാക്കേണ്ട നിർമ്മാണം 85 ദിവസത്തിനുള്ളിൽ പൂർത്തിയാക്കിയാൽ ആണ് ബോണസ് ലഭിക്കുക. ആകെ കരാർ തുകയുടെ ഒരു ശതമാനമായിരിക്കും ബോണസ്സായി ലഭിക്കുന്നത്.

മന്ത്രി മുഹമ്മദ് റിയാസ് ആണ് ഇത് സംബന്ധിച്ച നിർദേശം മുന്നോട്ടുവെച്ചത്. കരിം വ്യക്തമാക്കി സർക്കാർ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു. അവസാന ബില്ല് സമർപ്പിച്ചശേഷം കരാറുകാരന് ബോണസ് കൈപ്പറ്റാം.

ഇ- ബുക്കിലെ വിവരങ്ങൾ അനുസരിച്ചാണ് കരാറുകാരൻ ബോണസിന് അർഹനാണോ എന്ന് തീരുമാനിക്കുക. പണി യുടെ ദൃശ്യങ്ങളും ചിത്രങ്ങളും ഉൾപ്പെട്ട വിവരങ്ങൾ പൊതുമരാമത്ത് വകുപ്പിന് നൽകേണ്ടതാണ്.

ഇത് കൃത്യമായി പരിശോധിച്ച ശേഷം ആയിരിക്കും ബോണസ് നൽകുന്നത്. പുതിയ തീരുമാനം വളരെ മികച്ചതാണെന്നും കൃത്യസമയത്തിനുള്ളിൽ പൂർത്തീകരിക്കാൻ പ്രോത്സാഹിപ്പിക്കുമെന്നും കരാറുകാർ പ്രതികരിച്ചു.