അണുബാധകളെ ചെറുക്കാൻ ഇഞ്ചി….

നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് ഇഞ്ചി. ഒരു ചേരുവ എന്നതിൽ കവിഞ്ഞ് ഒരു മരുന്ന് എന്ന നിലയിലാണ് ഇഞ്ചി പാരമ്പര്യമായി കണക്കാക്കപ്പെടുന്നത്. ജലദോഷം, തലവേദന, ആർത്തവസംബന്ധമായ വേദന എന്നിങ്ങനെയുള്ള പ്രശ്നങ്ങൾക്കെല്ലാം ഇഞ്ചി മികച്ച പരിഹാരമാണ്. രക്തയോട്ടം വർധിപ്പിക്കുന്നതിന് ഇഞ്ചി സഹായിക്കും. ഇത് ആരോഗ്യത്തിനും പലവിധത്തിൽ ഗുണം ചെയ്യും.

ജലദോഷം പോലുള്ള അണുബാധകളെ ചെറുക്കുന്നതിനൊപ്പം തന്നെ, ശാരീരികാധ്വാനത്തിന്റെ ഫലമായുണ്ടാകുന്ന പേശീവേദന കുറയ്ക്കുന്നതിനും ഇഞ്ചി സഹായകമാണ്.

ശരീരവേദനകൾ അകറ്റാനും, സമ്മർദ്ദം കുറയ്ക്കാനും, ഉപാപചയപ്രവർത്തനങ്ങൾ വേഗത്തിലാക്കാനുമെല്ലാം ഇഞ്ചി ഉത്തമമാണ്. ദഹനപ്രശ്നങ്ങൾ പതിവായി നേരിടുന്നവർ ഇഞ്ചി കഴിക്കണം. പല അസുഖങ്ങളോടും പോരാടാനുള്ള കഴിവ് ഇഞ്ചിയ്ക്കുണ്ട്.