കേരളത്തില്‍ 2016 മുതല്‍ വിജിലന്‍സ് രജിസ്റ്റര്‍ ചെയ്തത്‌ 134 കൈക്കൂലി കേസുകള്‍

തിരുവനന്തപുരം: അഴിമതിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്ന സര്‍ക്കാരാണ്‌ ഇതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവര്‍ത്തിക്കുന്നുണ്ടെങ്കിലും, അഴിമതിക്കാരുടെ എണ്ണം കാര്യമായി കുറയുന്നില്ല. 2016 മുതല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങിയതുമായി ബന്ധപ്പെട്ട് വിജിലന്‍സ് രജിസ്റ്റര്‍ ചെയ്തത് 134 കേസുകളാണെന്നാണ് നെന്മാറ എംഎല്‍എയുടെ ചോദ്യത്തിന് നിയമസഭയില്‍ ഇത് സംബന്ധിച്ച ഉത്തരം ലഭിച്ചത്. കോട്ടയത്തും പാലക്കാടുമാണ് ഏറ്റവും കൂടുതല്‍ കൈക്കൂലി കേസുകള്‍ റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്. രണ്ടിടത്തും 15 കൈക്കൂലി കേസുകള്‍ കണ്ടെത്തി.

ജില്ലയും കേസുകളുടെ എണ്ണവും ചുവടെ:

തിരുവനന്തപുരം – 11 ,
കൊല്ലം -4 ,
പത്തനംതിട്ട- 6 ,
ആലപ്പുഴ – 12,
കോട്ടയം – 15,
ഇടുക്കി – 11 ,
എറണാകുളം – 12,
തൃശൂര്‍ – 6,
പാലക്കാട് -15,
മലപ്പുറം -13 ,
കോഴിക്കോട്-6,
വയനാട്-6,
കണ്ണൂര്‍ – 11,
കാസര്‍ഗോഡ് – 6.

വകുപ്പ് / കേസുകളുടെ എണ്ണം ചുവടെ:

  1. പൊലീസ് – 18 2. പഞ്ചായത്ത് – 8 3.രജിസ്ട്രേഷന്‍ – 4 , 4.കെ.എസ്.ഇ.ബി -2 , 5. നഗര കാര്യവകുപ്പ് -15 , 6. എക്സൈസ് – 5 , 7. തദ്ദേശം – 7 , 8 . തുറമുഖം -1 , 9. വാട്ടര്‍ അഥോറിറ്റി -3 , 10 പി.ആര്‍.ഡി-1 , 11. തൊഴില്‍ – 2 , 12. ആരോഗ്യം – 7, 13. വനം വകുപ്പ് – 4 , 14.സര്‍വ്വകലാശാല – 2 , 15. മൃഗസംരക്ഷണ വകുപ്പ് – 1, 16. സര്‍വ്വേ -3 , 17. ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രിസ് – 1 , 18. ലീഗല്‍ മെട്രാള ജി – 1 , 19 പട്ടികജാതി – 2, 20.കോര്‍പ്പറേഷന്‍-3 , 21. നികുതി – 6 , 22. കൃഷി – 4 23. ഫയര്‍ഫോഴ്സ് – 1 ., 24. മോട്ടോര്‍ വാഹന വകുപ്പ് – 1 , 25. ഗ്രൗണ്ട് വാട്ടര്‍ – 1.

ജനങ്ങളുടെ പങ്കാളിത്തത്തോടു കൂടി അഴിമതിമുക്ത കേരളം ആണ് സര്‍ക്കാര്‍ ലക്ഷ്യംവക്കുന്നത്. പൊതുജനങ്ങള്‍ക്ക് പുതിയ വെബ്സൈറ്റ് മുഖാന്തിരം അഴിമതി സംബന്ധിച്ച വിവരങ്ങള്‍ നല്‍കാവുന്നതാണ്. വെബ്സൈറ്റില്‍ എല്ലാ വകുപ്പുകളുടെയും പേരുകളും ഓരോ വകുപ്പിലേയും ഉദ്യോഗസ്ഥരുടെ വിവരങ്ങളും ഉണ്ടാകും. ഏതു വകുപ്പില്‍ ഏതു ലെവലില്‍ അഴിമതി നടന്നാലും ജനങ്ങള്‍ക്കത് അറിയിക്കാന്‍ സാധിക്കും. അത്തരം വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അഴിമതിക്കെതിരെ ആദ്യഘട്ടത്തില്‍ മുന്‍കരുതല്‍ നടപടികളും പിന്നീട് തെളിവുകളുടെ അടിസ്ഥാനത്തില്‍ തുടര്‍നടപടികളും വേഗത്തില്‍ സ്വീകരിക്കാന്‍ കഴിയും. യഥാര്‍ത്ഥ പരാതികളും വ്യാജ പരാതികളും തിരിച്ചറിയുന്ന തരത്തിലാണ് വെബ്സൈറ്റ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.