തിരുവനന്തപുരം: കെ റെയിൽ സർവ്വേയുടെ ഭാഗമായി കല്ലിട്ട ഭൂമിക്ക് വായ്പ നൽകിയാലും ബാങ്കിന് നഷ്ടമുണ്ടാകില്ലെന്ന് സഹകരണ മന്ത്രി വി എൻ വാസവൻ. ഭൂമി ഏറ്റെടുത്താൽ ബാങ്കിനുളള ബാധ്യത കൂടി തീർത്ത ശേഷമായിരിക്കും നടപടികളെന്നും അതിനാൽ വായ്പ നിഷേധിക്കരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, എറണാകുളത്ത് വിദ്യാർത്ഥികളെ പുറത്താക്കി ജപ്തി നടത്തിയ മൂവാറ്റുപുഴ അർബൻ ബാങ്കിന്റെ നടപടിയിൽ മന്ത്രി റിപ്പോർട്ട് തേടിയിട്ടുണ്ട്. കേരളാ ബാങ്കിനോടാണ് അദ്ദേഹം റിപ്പോർട്ട് തേടിയത്.
അർബൻ ബാങ്ക് റിസർവ് ബാങ്കിന് കീഴിലാണ്. താമസിക്കാൻ ഇടമില്ലാതെ ആരെയും ജപ്തിയിലൂടെ ഇറക്കിവിടാൻ പാടില്ലെന്നാണ് സർക്കാർ നയമെന്നും വി എൻ വാസവൻ അറിയിച്ചു.

