സുഹൃത്തുക്കളുമായി സംസാരിക്കുമ്പോള്‍ നമ്മുടെ സംഭാഷണങ്ങളെ രസകരമാക്കാന്‍ വാട്‌സ്ആപ്പിലും മെസ്സഞ്ചറിലും സ്റ്റിക്കറുകളും ഇമോജികളുമൊക്കെ സഹായിക്കാറുണ്ട്. സിനിമാ നടന്മാരുടെയും, പ്രശസ്തരായ വ്യക്തികളുടെയും, അനിമേഷന്‍ കഥാപാത്രങ്ങളുടെയുമൊക്കെ സ്റ്റിക്കറുകളാണ് നാം സ്ഥിരം ഉപയോഗിക്കുന്നത്. ഈ സ്റ്റിക്കറുകള്‍ ഒന്നുകില്‍ മറ്റാരെങ്കിലും ഉപയോഗിക്കുന്നത് സേവ് ചെയ്തോ അല്ലെങ്കില്‍ ഒരു തേഡ് പാര്‍ട്ടി ആപ്ലിക്കേഷന്‍ ഉപയോഗിച്ച് നിര്‍മിച്ചോ ആയിരിക്കും നമ്മള്‍ ഉപയോഗിക്കുന്നത്.
എന്നാല്‍, ഫോണിലെ ഗൂഗിള്‍ കീബോഡ് മാത്രം ഉപയോഗിച്ച് നമ്മുടെ തന്നെ സ്വന്തം രൂപം സ്റ്റിക്കറായി നിര്‍മ്മിക്കാം. അതിനായി നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം.
- ആദ്യം ഗൂഗിള്‍ കീ ബോഡ് അഥവാ ജി ബോഡ് തുറക്കുക.
- കീബോഡിന് മുകളില്‍ ഇടതു വശത്തായുള്ള സ്റ്റിക്കര്‍ ഐക്കണില്‍ ക്ലിക്ക് ചെയ്യുക.
- അപ്പോള്‍ സ്റ്റിക്കറുകള്‍ തുറക്കും, ഇതിന്റെ വലതു വശത്തുള്ള പ്ലസ് ഐക്കണില്‍ ക്ലിക്ക് ചെയ്യുക.
- ഇപ്പോള്‍ വരുന്ന യുവര്‍ മിനിസ് എന്ന ഓപ്ഷന് തൊട്ടു താഴെയുള്ള ക്രിയേറ്റ് എന്ന ഭാഗത്ത് ക്ലിക്ക് ചെയ്യുക. അപ്പോള്‍ ക്യാമറ ഓപ്പണാകും.
- ശേഷം ഒരു സെല്‍ഫി എടുക്കുക. ഇപ്പോള്‍ ക്രിയേറ്റിംഗ് മിനീസ് എന്ന് കാണിച്ചു കൊണ്ട് നിങ്ങളുടെ സ്റ്റിക്കറുകള്‍ തയ്യാറാകും.
- അതിനു ശേഷം താഴെയുള്ള ഷോ മി എന്ന ഭാഗത്ത് ക്ലിക്ക് ചെയ്യുക.
- അപ്പോള്‍ നമ്മുടെ തന്നെ അനിമേറ്റഡ് രൂപത്തിലുള്ള സ്റ്റിക്കറുകള്‍ വരും. അതില്‍ കസ്റ്റമൈസ് ഓപ്ഷനില്‍ ക്ലിക്ക് ചെയ്താല്‍ സ്റ്റിക്കറുകളെ വീണ്ടും എഡിറ്റ് ചെയ്യാന്‍ സാധിക്കും.
- ഇനി ഈ സ്റ്റിക്കറുകളെ ഏതു ചാറ്റുകളിലും ഉപയോഗിക്കാം.

