ഒമിക്രോണിനേക്കാൾ വ്യാപനശേഷി; കോവിഡ് XE വകഭേദത്തെ കുറിച്ച് വെളിപ്പെടുത്തലുകളുമായി ഡബ്ല്യുഎച്ച്ഒ

കോവിഡ് വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട് നിർണായക വെളിപ്പെടുത്തലുമായി ലോകാരോഗ്യ സംഘടന. കോവിഡിന്റെ ഏറ്റവും പുതിയ വകഭേദമായ XE കൂടുതൽ വ്യാപനശേഷിയുള്ളതാണെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. ഒമിക്രോണിന്റെ ഉപവകഭേദമായ ബി എ 2വിന്റെ വ്യാപന ശേഷിയേക്കാൾ 10 ശതമാനം ഉയർന്നതാണ് XE യുടെ ശേഷിയെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി.

ബിഎ.2 ആണ് നിലവിൽ, ഏറ്റവും വ്യാപകമായ കോവിഡ് വകഭേദം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഈ വകഭേദം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഒമിക്രോണിന്റെ രണ്ട് വകഭേദങ്ങളായ ബിഎ.1 ബിഎ.2 എന്നിവയുടെ മിശ്രജമായ വകഭേദമാണ് XE.യുകെയിൽ നിന്നുമാണ് കോവിഡ് എക്‌സ്ഇ ആദ്യമായി കണ്ടെത്തിയത്.

പുതിയ വിവരങ്ങൾ പ്രകാരം കോവിഡിന്റെ ഏറ്റവും പുതിയ വകഭേദം ഒമിക്രോണിന്റെ ഉപവകഭേദമായ ബിഎ.2 വിനേക്കാൾ 10 ശതമാനം കൂടുതലാണ്. എന്നാൽ, ഇതിൽ കൂടുതൽ പഠനം നടത്തിയതിന് ശേഷം മാത്രമേ വിശദാംശങ്ങൾ നൽകുവാൻ സാധിക്കുവെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.