ഇന്‍സ്റ്റഗ്രാം മൊബൈല്‍ ആപ്പില്‍ അക്കൗണ്ട് ഡിലീറ്റ് ചെയ്യാനുള്ള ഓപ്ഷന്‍ ലഭ്യമല്ല. അക്കൗണ്ട് ഡിലീറ്റ് ചെയ്യാന്‍ ഒരു മൊബൈല്‍ ബ്രൗസറില്‍ നിന്നോ കമ്പ്യൂട്ടറില്‍ നിന്നോ നിങ്ങളുടെ അക്കൗണ്ടിലേക്ക് ലോഗിന്‍ ചെയ്യേണ്ടി വരും. നിങ്ങളുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് എന്നത്തേക്കുമായി ഇല്ലാതാക്കുന്നത് എങ്ങനെയെന്നാണ് ഇവിടെ പറയുന്നത്.
ഒരു മൊബൈല്‍ ബ്രൗസറില്‍ നിന്നോ കമ്പ്യൂട്ടറില്‍ നിന്നോ ഡിലീറ്റ് യുവര്‍ അക്കൗണ്ട് എന്ന പേജിലേക്ക് പോകുക.
നിങ്ങള്‍ വെബില്‍ ഇന്‍സ്റ്റഗ്രാമില്‍ ലോഗിന്‍ ചെയ്തിട്ടില്ലെങ്കില്‍ നിങ്ങള്‍ ആദ്യം ലോഗിന്‍ ചെയ്യേണ്ടി വരും.
വൈ ആര്‍ യു ഡിലീറ്റിങ് യുവര്‍ അക്കൗണ്ട്? എന്ന ഓപ്ഷന് കീഴില്‍ ഒരു കാരണം സെലക്റ്റ് ചെയ്യുക.
നിങ്ങള്‍ ഒരു കാരണം സെലക്റ്റ് ചെയ്താല്‍ മാത്രമെ അക്കൗണ്ട് എന്നത്തേക്കുമായി ഇല്ലാതാക്കാന്‍ ഉള്ള ഓപ്ഷന്‍ പ്രത്യക്ഷമാകുകയുള്ളൂ.
തുടര്‍ന്ന് നിങ്ങളുടെ അക്കൗണ്ടിന്റെ പാസ്വേഡ് നല്‍കുക.
ഡിലീറ്റ് ഓപ്ഷനില്‍ ടാപ്പ് ചെയ്യുക
അക്കൗണ്ട് എന്നത്തേക്കുമായി ഡിലീറ്റ് ചെയ്താല്‍ പിന്നീട് ആ അക്കൗണ്ട് ആക്‌സസ് ചെയ്യാന്‍ കഴിയില്ല. ഇന്‍സ്റ്റാഗ്രാമില്‍ തിരികെ വരണമെങ്കില്‍ ഒരു പുതിയ അക്കൗണ്ട് സൃഷ്ടിക്കേണ്ടി വരും.

