വാണിജ്യ സിലിണ്ടറിന് 255.5 രൂപ വര്‍ധിപ്പിച്ചു

കൊച്ചി: വാണിജ്യ സിലിണ്ടറിന് വില കൂട്ടി. പത്ത് ദിവസം മുമ്പ് എട്ടര രൂപയോളം വില കുറച്ച വാണിജ്യ സിലിണ്ടറിനാണ് ഇപ്പോള്‍ 255 രൂപയിലേറെ വര്‍ധിപ്പിച്ചിരിക്കുന്നത്. ഓട്ടോറിക്ഷകളില്‍ ഉപയോഗിക്കുന്ന സിഎന്‍ജിക്കും വില കുത്തനെ ഉയര്‍ന്നു. കൊച്ചിയില്‍ 80ഉം, തിരുവനന്തപുരത്ത് 76.90ഉം, കോഴിക്കോട് 84 രൂപയുമായി.

നിലവില്‍ 2,275 രൂപയാണ് തിരുവനന്തപുരത്ത് വാണിജ്യ സിലിണ്ടറിന് വില. 870ഓളം ജീവന്‍ രക്ഷാ മരുന്നുകള്‍ക്കും പത്തു ശതമാനം വരെ വില കൂടിയിട്ടുണ്ട്. അതേസമയം, ദേശീയപാതകളില്‍ ടോള്‍ നിരക്കും 10 മുതല്‍ 65 രൂപ വരെ വര്‍ധിപ്പിച്ചു.

വിമാന ഇന്ധനമായ ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യുവലിന്റെ വിലയും രണ്ട് ശതമാനം കൂട്ടി. ന്യൂഡല്‍ഹിയില്‍ കിലോ ലിറ്ററിന് 1,12,924.83 രൂപയായി. 2,258.54 രൂപയാണ് വര്‍ധിച്ചത്.