വാട്‌സ്ആപ്പ് വോയ്‌സ് മെസേജുകള്‍ക്കുള്ള മാറ്റങ്ങള്‍ അറിയാം

വോയ്‌സ് മെസേജുകള്‍ക്കുള്ള നിരവധി പുതിയ ഫീച്ചറുകള്‍ പുറത്തിറക്കിയിരിക്കുകയാണ് വാട്സ്ആപ്പ് ഇപ്പോള്‍. സിഇഒ മാര്‍ക് സകര്‍ബര്‍ഗ് ഫേസ്ബുക് പോസ്റ്റിലൂടെയാണ് പുതിയ ഫീച്ചറുകളെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കിയത്.

മാറ്റങ്ങള്‍ അറിയാം…

  1. പുതിയ അപ്ഡേറ്റ് ഉപയോഗിച്ച്, വോയിസ് സന്ദേശങ്ങളുടെ റെക്കോര്‍ഡിംഗ് താല്‍ക്കാലികമായി നിര്‍ത്തി വീണ്ടും അതേ വോയ്സ് മെസേജ് പുനരാരംഭിക്കാന്‍ കഴിയും.
  2. ചാറ്റില്‍ നിന്ന് പുറത്തുകടന്നാലും നിങ്ങള്‍ക്ക് വോയ്സ് സന്ദേശം കേള്‍ക്കാനാകും. നേരത്തേ ചാറ്റില്‍ നിന്ന് ഇറങ്ങിയ ഉടന്‍ തന്നെ വോയ്സ് മെസേജ് പ്ലേ ചെയ്യുന്നത് നിര്‍ത്തിയിരുന്നു. വോയ്സ് മെസേജ് കേട്ടുകൊണ്ട് മറ്റെന്തെങ്കിലും പ്രവര്‍ത്തനങ്ങള്‍ ചെയ്യാം എന്നതാണ് ഇതിന്റെ ഏറ്റവും വലിയ നേട്ടം.
  3. ഉപയോക്താക്കള്‍ക്ക് വോയ്സ് മെസേജില്‍ ശബ്ദത്തിന്റെ വിഷ്വല്‍ തരംഗരൂപവും കാണാനാകും. ഇത് റെക്കോര്‍ഡിങ്ങിനെയും സഹായിക്കുന്നു.
  4. വോയ്സ് മെസേജ് കേള്‍ക്കുമ്പോള്‍ താല്‍ക്കാലികമായി നിര്‍ത്തിയാല്‍ പിന്നീട് നിര്‍ത്തിയിടത്ത് നിന്ന് തന്നെ എടുക്കാം.
  5. ഫോര്‍വേഡ് ചെയ്ത വോയ്സ് മെസേജുകള്‍ വേഗത്തില്‍ കേള്‍ക്കാം. 1.5x അല്ലെങ്കില്‍ 2x വേഗതയില്‍ ശബ്ദ സന്ദേശങ്ങള്‍ കേള്‍ക്കാനാകും.
  6. ശബ്ദ സന്ദേശങ്ങള്‍ അയയ്ക്കുന്നതിന് മുമ്പ് റെക്കോര്‍ഡ് ചെയ്തത് വീണ്ടും പരിശോധിക്കാന്‍ അവസരം.

അതേസമയം, വാട്‌സ് ആപ് ബീറ്റാ വേര്‍ഷനില്‍ ഈ ഫീച്ചറുകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ മുമ്പേ ലഭ്യമാണ്.