കഴുത്തിന് ചുറ്റുമുള്ള കറുപ്പ് അകറ്റാം; പരീക്ഷിക്കാം ഈ മാർഗങ്ങൾ…

പല സ്ത്രീകളും നേരിടുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നാണ് കഴുത്തിന് ചുറ്റുമുള്ള കറുപ്പ്. പല കാരണങ്ങൾ കൊണ്ട് ഇത് വരാം. അമിതമായ തടിയുളളവരിലും സ്ഥിരമായി ഇമിറ്റേഷൻ ആഭരണങ്ങൾ ഉപയോഗിക്കുന്നവരിലും കഴുത്തിനുചുറ്റും കറുപ്പുനിറം വരാൻ സാധ്യതയുണ്ട്. നമ്മുടെ വീട്ടിൽ ഉള്ള സാധനങ്ങൾ ഉപയോഗിച്ച് തന്നെ കഴുത്തിന് ചുറ്റുമുള്ള കറുപ്പ് അകറ്റാൻ കഴിയും. അരിപ്പൊടി, തൈര്, ചെറുനാരങ്ങാനീര് എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്തു കഴുത്തിന് ചുറ്റും പുരട്ടുക. പത്ത് മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയുക. ആഴ്ചയിൽ രണ്ടു ദിവസം ഇങ്ങനെ ചെയ്താൽ കഴുത്തിന് ചുറ്റുമുള്ള കറുപ്പ് നിറം മാറാൻ സഹായിക്കും.

പഴുത്ത പപ്പായയിൽ തൈര് ചേർത്ത് കഴുത്തിന് ചുറ്റും പുരട്ടുന്നതും കഴുത്തിന് ചുറ്റുമുള്ള കറുപ്പ് നിറം ഇല്ലാതാക്കും. ഒരു ടീസ്പൂൺ കാരറ്റ് ജ്യൂസ്, ഒരു വലിയ സ്പൂൺ തൈര്, എന്നിവ ചേർത്ത ശേഷം ഈ മിശ്രിതം കഴുത്തിന് ചുറ്റും പുരട്ടുക. 15 മിനിറ്റ് കഴിഞ്ഞ് ചെറുചൂടുവെള്ളത്തിൽ കഴുകി കളയുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടുന്നത് കഴുത്തിലെ കറുപ്പ് അകറ്റാൻ വളരെ നല്ലതാണ്.

കാരറ്റിന്റെ ജ്യൂസും കറ്റാർവാഴ ജെല്ലും കഴുത്തിൽ പുരട്ടുന്നത് കറുത്ത പാടുകൾ മാറാൻ സഹായിക്കും. കാരറ്റിൽ ധാരാളമായി കാണപ്പെടുന്ന വിറ്റാമിൻ സി കൊളാജൻ ഉത്പാദനത്തെ പ്രോത്സാഹിപ്പിക്കുകയും കറുത്ത പാടുകളും കുറയ്ക്കാനും സഹായിക്കുന്നു. അര ടീസ്പൂൺ ബദാം പൗഡർ, ഒരു ടീസ്പൂൺ തേൻ എന്നിവ നല്ലതു പോലെ മിക്സ് ചെയ്ത് പേസ്റ്റാക്കി കഴുത്തിൽ പുരട്ടുക. ഇത് കഴുത്തിലെ കറുപ്പകറ്റും.