രാഷ്ട്രപതി തിരഞ്ഞെടുപ്പ്; കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാനും പരിഗണനയിലെന്ന് റിപ്പോര്‍ട്ടുകള്‍

തിരുവനന്തപുരം: രാഷ്ട്രപതി സ്ഥാനത്തേക്ക് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെയും ബിജെപി പരിഗണിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. നിലവിലെ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ കാലാവധി ജൂലൈയില്‍ അവസാനിക്കുന്ന സാഹചര്യത്തിലാണിത്.

ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിനാണ് പ്രഥമ പരിഗണന. ഗോത്രവര്‍ഗ വനിതാ നേതാക്കളായ അനുസൂയ ഉയ്കെ (ഛത്തീസ്ഗഢ് ഗവര്‍ണര്‍), ദ്രൗപതി മുര്‍മു (മുന്‍ ജാര്‍ഖണ്ഡ് ഗവര്‍ണര്‍) എന്നിവരുടെ പേരുകളും രാഷ്ട്രപതി സ്ഥാനത്തേക്ക് പാര്‍ട്ടി പരിഗണിക്കുന്നുണ്ടെന്നാണ് സൂചന. ഗവര്‍ണറായി തിരഞ്ഞെടുക്കപ്പെടുന്നതിന് മുമ്പ്, ഗെഹ്ലോട്ട് ബിജെപിയുടെ മുതിര്‍ന്ന ദളിത് മുഖവും രാജ്യസഭയിലെ പാര്‍ട്ടി നേതാവുമായിരുന്നു. ലിബറല്‍ കാഴ്ചപ്പാടുകള്‍ക്ക് പേരുകേട്ട നേതാവാണ് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.