ഐപിഎല്‍ മത്സരങ്ങള്‍ക്ക് ഏപ്രില്‍ 5 മുതല്‍ 50% ഹാജര്‍ അനുവദിക്കാന്‍ ബിസിസിഐ ഒരുങ്ങുന്നു. ആദ്യ ആഴ്ചയില്‍ വെറും 25% കാണികളാണ് ഉണ്ടായിരുന്നത്.
ഐപിഎല്‍ 2022 ലെ ലീഗ്-സ്റ്റേജ് ഗെയിമുകള്‍ മഹാരാഷ്ട്രയിലെ നാല് വേദികളിലായാണ് നടക്കുന്നത് – മൂന്ന് മുംബൈയിലും ഒന്ന് പൂനെയിലും. സംസ്ഥാനത്ത് കൊവിഡ് വ്യാപനം കുറഞ്ഞതിനാല്‍ സര്‍ക്കാര്‍ ഏപ്രില്‍ 1 മുതല്‍ എല്ലാ കൊവിഡ്-19 നിയന്ത്രണങ്ങളും എടുത്തു കളഞ്ഞു.
മഹാരാഷ്ട്ര സര്‍ക്കാരിന്റെ അനുമതിയെ തുടര്‍ന്ന് ഏപ്രില്‍ 5 മുതല്‍ 50% കാണികളെ ഉള്‍ക്കൊള്ളാനുള്ള ക്രമീകരണങ്ങള്‍ ചെയ്യാന്‍ ബിസിസിഐ മുംബൈ ക്രിക്കറ്റ് അസോസിയേഷനോടും മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷനോടും നിര്‍ദ്ദേശിച്ചു. ഏപ്രില്‍ 5 ന് വാങ്കഡെ സ്റ്റേഡിയത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ രാജസ്ഥാന് റോയല്‍സിന്റെ പോരാട്ടത്തില്‍ സ്റ്റേഡിയത്തിലേക്ക് കൂടുതല്‍ കാണികളുടെ പ്രവേശനം അടയാളപ്പെടുത്തുമെന്നാണ് സൂചന.

