ദുല്‍ഖറിനെതിരെയുള്ള വിലക്ക് പിന്‍വലിച്ച് ഫിയോക്; വിശദീകരണം തൃപ്തികരം

ദുല്‍ഖറിര്‍ സല്‍മാന്റെ കമ്പനിക്കതിരെ ഏര്‍പ്പെടുത്തിയ വിലക്ക് ഫിയോക് പിന്‍വലിച്ചു. പ്രത്യേക സാഹചര്യത്തിലാണ് തന്റെ സിനിമ ‘സല്യൂട്ട്’ ഒടിടിക്ക് നല്‍കിയതെന്ന ദുല്‍ഖറിന്റെ വിശദീകരണം തൃപ്തികരമെന്ന് സംഘടന അറിയിച്ചു.

ജനുവരി 14 ന് സല്യൂട്ട് തിയറ്ററില്‍ റിലീസ് ചെയ്യുമെന്ന് എഗ്രിമെന്റ് ഉണ്ടായിരുന്നു. പോസ്റ്ററും അടിച്ചിരുന്നു. എന്നാല്‍, ഈ ധാരണ ലംഘിച്ചാണ് സിനിമ 18 ന് ഒടിടിയില്‍ എത്തുന്നതെന്നും സംഘടന നേരത്തെ വ്യക്തമാക്കിയിരുന്നു. ദുല്‍ഖറിന്റെ നിര്‍മാണ കമ്പനിയായ വേ ഫെയറര്‍ ഫിലിംസാണ് ചിത്രം നിര്‍മ്മിച്ചത്.

ദുല്‍ഖറിനെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍ ചിത്രമാണ് ‘സല്യൂട്ട്’. അരവിന്ദ് കരുണാകരന്‍ എന്ന കഥാപാത്രത്തെയാണ് ദുല്‍ഖര്‍ സിനിമയില്‍ അവതരിപ്പിക്കുന്നത്. ബോബി – സഞ്ജയ് കൂട്ടുകെട്ടാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് .