കൊച്ചി: ഒന്നിച്ച് വേദി പങ്കിട്ട് നടൻ ദിലീപും സംവിധായകൻ രഞ്ജിത്തും. തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്ക് സംഘടിപ്പിച്ച പരിപാടിയിലാണ് ഇരുവരും ഒന്നിച്ച് വേദി പങ്കിട്ടത്. സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ മധുപാലും യോഗത്തിൽ പങ്കെടുത്തിരുന്നു.
ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് ഇരിക്കാൻ കെൽപ്പുള്ളയാളാണ് രഞ്ജിത്തെന്ന് ദിലീപ് വ്യക്തമാക്കി. വേദിയിൽ സംസാരിക്കവെയായിരുന്നു ദിലീപിന്റെ പരാമർശം.
തിയേറ്റർ ഉടമകളുടെ പ്രശ്നം പരമാവധി സർക്കാരിന് മുന്നിൽ എത്തിച്ചിട്ടുണ്ടെന്ന് രഞ്ജിത്ത് പറഞ്ഞു. അതേസമയം, നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിനെ പിന്തുണച്ച് സംസാരിക്കുകയോ എഴുതുകയോ ചെയ്തിട്ടില്ലെന്നും ദിലീപിനെ ആലുവാ ജയിലിൽ സന്ദർശിച്ചത് അവിചാരിതമായിട്ടാണെന്നും അന്താരാഷ്ട്ര ചലച്ചിത്രോത്സവ വേദിയിൽ രഞ്ജിത്ത് പറഞ്ഞിരുന്നു.

