ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിലൊന്നാണ് കരൾ. ശാരീരികാരോഗ്യം നിലനിർത്തുന്നതിന് കരളിന്റെ ആരോഗ്യം വളരെ പ്രധാനമാണ്. കരളിന്റെ ആരോഗ്യം സംരക്ഷിക്കാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
- ഗ്രീൻ ടീ
കരളിന്റെ ആരോഗ്യം വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ആന്റിഓക്സിഡന്റുകൾ ഗ്രീൻ ടീയിലുണ്ട്. കരളിലെ എൻസൈമുകളുടെയും കൊഴുപ്പിന്റെയും അളവ് മെച്ചപ്പെടുത്താൻ ഗ്രീൻ ടീ സഹായിക്കും. ഗ്രീൻ ടീ പതിവായി കഴിക്കുന്നത് കരളിന്റെ ആരോഗ്യം നിലനിർത്താൻ സഹായിക്കും. ഗ്രീൻ ടീ കരൾ എൻസൈമുകളുടെ അളവ് മെച്ചപ്പെടുത്താനും ഓക്‌സിഡേറ്റീവ് സമ്മർദ്ദം കുറയ്ക്കാനും കരൾ കൊഴുപ്പ് കുറയ്ക്കാനും സഹായിക്കും.
- മുന്തിരി
മുന്തിരിയിലെ ആന്റിഓക്സിഡന്റുകൾ കരളിനെ സംരക്ഷിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ക്രാൻബെറി, ബ്ലൂബെറി തുടങ്ങിയ മറ്റ് ചില പഴങ്ങളിലും ആന്റിഓക്സിഡന്റുകൾ ഉണ്ട്. ബ്ലൂബെറി കരൾ കാൻസർ കോശങ്ങളുടെ വളർച്ച മന്ദഗതിയിലാക്കിയേക്കാമെന്നും പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്.
- പച്ചക്കറികൾ
പച്ചക്കറികൾ ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു. ബ്രോക്കോളി, കോളിഫ്‌ളവർ, ചീര മുതലായ പച്ചക്കറികൾ കഴിക്കുന്നതിലൂടെ വിട്ടുമാറാത്ത രോഗങ്ങൾ തടയാനും മാനസികാരോഗ്യം വർദ്ധിപ്പിക്കാനും കരളിന്റെ ആരോഗ്യം സംരക്ഷിക്കാനും സാധിക്കും.
- ഓട്‌സ്
നാരുകളാൽ സമ്പന്നമാണ് ഓട്‌സ്. കരളിന് വളരെയേറെ നല്ലതാണിത്. ആന്റിഓക്സിഡന്റുകളാൽ സമ്പുഷ്ടമാണ് ഓട്‌സ് അതിനാൽ തന്നെ കരളിന്റെ ആരോഗ്യം സംരക്ഷിക്കാം ഓട്‌സിനു കഴിയുന്നു. കരളിന്റെ പ്രവർത്തനങ്ങൾ ഇവ വേഗത്തിലാക്കും.

