ഐപിഎല്‍: ഹൈദരാബാദിനെ കീഴടക്കി സഞ്ജുവിന്റെ രാജസ്ഥാന്‍

പൂനെ: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന് തകര്‍പ്പന്‍ വിജയത്തുടക്കം. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ പോരാട്ടത്തില്‍ 61 റണ്‍സിന്റെ വമ്പന്‍ ജയവുമായി സഞ്ജുവും രാജസ്ഥാനും ഐപിഎല്‍ പതിനഞ്ചാം സീസണ് തുടക്കം കുറിച്ചു. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 210 റണ്‍സടിച്ചപ്പോള്‍ ഹൈദരാബാദിന് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.

41 പന്തില്‍ 57 റണ്‍സുമായി പുറത്താകാതെ നിന്ന ഏയ്ഡന്‍ മാര്‍ക്രവും വാലറ്റത്ത് തകര്‍ത്തടിച്ച വാഷിംഗ്ടണ്‍ സുന്ദറും(14 പന്തില്‍ 40) ഹൈദരാബാദിന്റെ തോല്‍വിഭാരം കുറച്ചത്. രാജസ്ഥാനു വേണ്ടി യുസ്വേന്ദ്ര ചാഹല്‍ മൂന്ന് വിക്കറ്റെടുത്തപ്പോള്‍ പ്രസിദ്ധ് കൃഷ്ണയും ട്രെന്റ് ബോള്‍ട്ടും രണ്ട് വിക്കറ്റ് വീതമെടുത്തു. സ്‌കോര്‍ രാജസ്ഥാന്‍ റോയല്‍സ് 20 ഓവറില്‍ 210-6, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് 20 ഓവറില്‍ 149-7.