കശ്മീര്‍ ഫയല്‍സിന്റെ ടിക്കറ്റ് ബീഹാര്‍ നിയമസഭയില്‍ കീറിയെറിഞ്ഞ് പ്രതിപക്ഷ നേതാക്കള്‍

പാറ്റ്‌ന: ദ കശ്മീര്‍ ഫയല്‍സ് സിനിമയുടെ ടിക്കറ്റ് കീറിയെറിഞ്ഞ് ബീഹാര്‍ നിയമസഭയിലെ പ്രതിപക്ഷ നേതാക്കള്‍. ഭരണപക്ഷം സൗജന്യമായി വിതരണം ചെയ്ത ടിക്കറ്റുകളാണ് മാര്‍ക്‌സിസ്റ്റ് നേതാക്കള്‍ സഭയില്‍ കീറിയെറിഞ്ഞത്.

സിനിമയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി എല്ലാ നിയമസഭാംഗങ്ങള്‍ക്കും സൗജന്യമായി അധികാരികള്‍ ഒരു പ്രത്യേക ഷോ സംഘടിപ്പിച്ചിരുന്നു. ഇതിനായുള്ള ടിക്കറ്റുകളാണ് പ്രതിപക്ഷ എംഎല്‍എമാര്‍ കീറി കളഞ്ഞത്. ഭരണപക്ഷം, വര്‍ഗീയത പ്രോത്സാഹിപ്പിക്കുന്ന നിലപാടുകള്‍ എടുക്കുകയാണ് എന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം.

1990 കാലഘട്ടത്തില്‍ കശ്മീര്‍ താഴ്വരയില്‍ ഹിന്ദുക്കള്‍ നേരിട്ട വംശഹത്യയുടെ കഥപറയുന്ന ചിത്രമാണ് ദ കശ്മീര്‍ ഫയല്‍സ്. വിവേക് അഗ്‌നിഹോത്രി സംവിധാനം ചെയ്ത ചിത്രത്തില്‍ മിഥുന്‍ ചക്രവര്‍ത്തി, പല്ലവി ജോഷി, അനുപം ഖേര്‍ എന്നിവരാണ് പ്രധാന അഭിനേതാക്കള്‍.