മാനസിക സമ്മർദ്ദങ്ങൾ അകറ്റാം, മനസിന് സന്തോഷമേകാം; കഴിക്കാം ഈ ഭക്ഷണങ്ങൾ…

മാനസിക സമ്മർദ്ദങ്ങൾ ഉണ്ടാകുമ്പോൾ മനസിന് സന്തോഷം ലഭിക്കാനുള്ള മാർഗങ്ങളെ കുറിച്ച് നാം ചിന്തിക്കാറുണ്ട്. പാട്ട് കേൾക്കൽ, സിനിമ കാണൽ, യാത്ര പോകൽ തുടങ്ങിയവയെല്ലാം മനസിന് സന്തോഷം തരുന്നവയാണ്. എന്നാൽ ചിലർ ദുഖത്തെയോ സമ്മർദ്ദത്തെയോ എല്ലാം മറികടക്കാൻ ഭക്ഷണത്തെയും ആശ്രയിക്കാറുണ്ട്. പിസ, ഫ്രൈഡ് ചിക്കൻ, ഐസ്‌ക്രീം, ബിരിയാണി എന്നിങ്ങനെ പല വിഭവങ്ങളും ഇതിനായി തെരഞ്ഞെടുക്കാറുണ്ട്. എന്നാലിത്തരം വിഭവങ്ങളെല്ലാം തന്നെ താൽക്കാലികമായ സന്തോഷം മാത്രമാണ് പ്രദാനം ചെയ്യുന്നത്. എന്ന് മാത്രമല്ല, ഈ രീതിയിൽ ഭക്ഷണം കഴിക്കുന്നത് ‘സ്‌ട്രെസ് ഈറ്റിംഗി’ലേക്ക് നയിക്കാനും സാധ്യതയുണ്ടെന്നാണ് വിദഗ്ധന്മാരുടെ മുന്നറിയിപ്പ്.

സീസണൽ ഫ്രൂട്ട്സ്, ബെറികൾ, പച്ചക്കറികളെല്ലാം ധാരാളമായി ഡയറ്റിലുൾപ്പെടുത്തുന്നതോടെ സന്തോഷം വർധിപ്പിക്കാൻ സഹായിക്കും. പ്രത്യേകിച്ച് കീടനാശിനി ഉപയോഗിക്കാതെ വളർത്തിയെടുത്ത ഫലങ്ങളും പച്ചക്കറികളുമാണ് ഏറ്റവും ഉചിതം. പാചകത്തിനുപയോഗിക്കുന്ന എണ്ണകളുടെ കാര്യത്തിൽ പൊതുവേ ഏവർക്കും പരാതിയാണ്. ഇത് ആരോഗ്യത്തിന് നല്ലതല്ലെന്നാണ് അഭിപ്രായം. എന്നാൽ ആരോഗ്യകരമായ എണ്ണകളാണെങ്കിൽ മിതമായ അളവിലുപയോഗിക്കുമ്പോൾ രീരത്തിന് നല്ലതാണ്. സന്തോഷം നൽകാനും ഇത് കാരണമാകുന്നു. ഉന്മേഷം പകരാനും പ്രോട്ടീൻ വർധിപ്പിക്കാനുമെല്ലാം സഹായകമായ ഭക്ഷണമാണ് മുട്ട. ഇത് സന്തോഷം പകരാനും സഹായകമായ ഭക്ഷണമാണ് മുട്ട.

ഗ്ലൈസമിക് സൂചിക വർധിച്ച ഭക്ഷണം കഴിക്കുമ്പോൾ മയക്കവും ഉന്മേഷക്കുറവും അനുഭവപ്പെടാൻ സാധ്യതയുണ്ട്. അതേസമയം ഗ്ലൈസമിക് സൂചിക കുറഞ്ഞ ഭക്ഷണമാണെങ്കിൽ അവ സന്തോഷം പകരാൻ സഹായകമാണ്.

സന്തോഷകരമായ സഹായകമായൊരു ഭക്ഷണമാണ് ഡാർക്ക് ചേക്ലേറ്റ്. സന്തോഷം നൽകുന്ന ഹോർമോണായ സെറട്ടോണിൻ’ കൂട്ടാൻ ഡാർക്ക് ചോക്ലേറ്റ് സഹായിക്കും.