ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന് നേരെ ആക്രമണം

പറ്റ്ന: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന് നേരെ ആക്രമണം. ഭക്തിയാർപൂരിൽ ഒരു ചടങ്ങിൽ പങ്കെടുക്കവെയാണ് അദ്ദേഹത്തിന് നേരെ ആക്രമണം നടന്നത്. സ്വാതന്ത്ര്യസമര സേനാനിയായ ശിൽഭദ്ര യാജിയുടെ പ്രതിമയിൽ പുഷ്പാർച്ചന നടത്താൻ വേണ്ടിയാണ് അദ്ദേഹം ഭക്തിയാർപൂരിലെത്തിയത്.

ഉദ്ഘാടന വേദിയിലേക്ക് പ്രവേശിക്കുന്നതിനിടെ പുറകിലൂടെ എത്തിയ യുവാവ് സുരക്ഷാ ഉദ്യോഗസ്ഥരെ മറികടന്ന് ആക്രമിക്കുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥർക്കിടയിലൂടെയാണ് ഇയാൾ മുഖ്യമന്ത്രിക്കരികിലെത്തിയത്. പ്രതിയെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. വൻ സുരക്ഷ വീഴ്ചയാണ് ഉണ്ടായതെന്നാണ് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നത്.