കൊച്ചി: ദ്വിദിന പണിമുടക്ക് ദിവസങ്ങളിൽ കൊച്ചി മെട്രോ സർവ്വീസ് നടത്തും. അർദ്ധരാത്രി മുതൽ രണ്ട് ദിവസത്തേക്ക് സംയുക്ത ട്രേഡ് യൂണിയനുകൾ നടത്തുന്ന പണിമുടക്കിൽ സർവ്വീസ് നടത്തുമെന്ന് കൊച്ചി മെട്രൊ അറിയിച്ചു. സിവിൽ ഏവിയേഷൻ വിഭാഗത്തെയും സമരം ബാധിക്കില്ല.
കെഎസ്ആർടിസി, സ്വകാര്യ ബസ്, ഓട്ടോ, ടാക്സി, ഷോപ്സ് ആൻഡ് എസ്റ്റാബ്ലിഷ്മെന്റ്, കർഷക സംഘടനകൾ, മത്സ്യ വിപണന മേഖല, സഹകരണ സ്ഥാപനങ്ങൾ, വിവിധ സർക്കാർ സർവീസ് സംഘടനകൾ, അധ്യാപക സംഘടനകൾ തുടങ്ങി നൂറിൽപ്പരം അനുബന്ധ സംഘടനകളാണ് പണിമുടക്കിൽ പങ്കെുക്കുന്നത്. പെട്രോൾ പമ്പ് ജീവനക്കാരുടെ സംഘടനകളും സമരത്തിന്റെ ഭാഗമാകും. പൊതുയാത്രാ സംവിധാനങ്ങളെല്ലാം തടസപ്പെടാനിടയുണ്ട്.
അതേസമയം, രണ്ട് ദിവസത്തെ പണിമുടക്ക് മുന്നിൽക്കണ്ട് സംസ്ഥാനത്ത് ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു. ഇന്നും ട്രഷറി പ്രവർത്തിക്കുന്നുണ്ട്. കരാറുകാർക്ക് ബില്ല് മാറുന്നതിൽ ഒരു തടസവും ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

