സപ്ലൈകോ മെഡിക്കൽ സ്റ്റോറുകളിൽ മരുന്നുകൾക്ക് 50 ശതമാനം വരെ വിലക്കുറവ്

കൊച്ചി: സപ്ലൈകോ മെഡിക്കൽ സ്റ്റോറുകളിൽ മരുന്നുകൾ 13 മുതൽ മരുന്നുകൾ 50 ശതമാനം വരെ വിലക്കുറവിൽ ലഭിക്കും. ഇൻസുലിന് 20 മുതൽ 24 ശതമാനം വരെ ഡിസ്‌കൗണ്ട് ലഭിക്കുമെന്നാണ് അധികൃതർ അറിയിച്ചത്. മുൻഗണന വിഭാഗത്തിൽപെട്ട റേഷൻ കാർഡ് ഉടമകൾക്ക് 25 ശതമാനം ഡിസ്‌കൗണ്ടും ലഭിക്കുന്നതാണ്.

പൊതുജനങ്ങൾ ഈ സൗകര്യം പ്രയോജനപ്പെടുത്തണമെന്ന് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. സഞ്ജീബ് കുമാർ പട്ജോഷി അഭ്യർത്ഥിച്ചു. മരുന്നുകളുടെ വിലക്കയറ്റം സംബന്ധിച്ചു വാർത്തകൾ വന്ന പശ്ചാത്തലത്തിലാണ് സപ്ലൈകോ വിലക്കുറവ് പ്രഖ്യാപിച്ചത്.