കയറ്റുമതിയിൽ രാജ്യം ചരിത്രനേട്ടം കൈവരിച്ചു; ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ ആവശ്യം ലോകത്ത് ഉയരുന്നുവെന്ന് പ്രധാനമന്ത്രി

ന്യുഡൽഹി: കയറ്റുമതിയിൽ രാജ്യം ചരിത്രനേട്ടം കൈവരിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. മൻ കീ ബാത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്യവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 400 ബില്യൺ ഡോളർ കയറ്റുമതി എന്ന ലക്ഷ്യം രാജ്യം കൈവരിച്ചുവെന്ന് അദ്ദേഹം അറിയിച്ചു.

ഇന്ത്യ 400 ബില്യൺ ഡോളർ, അതായത് 30 ലക്ഷം കോടി രൂപയുടെ കയറ്റുമതി എന്ന ലക്ഷ്യം രാജ്യം കൈവരിച്ചു. ഇത് സമ്പദ്വ്യവസ്ഥയുമായി ബന്ധപ്പെട്ട വിഷയമായി തോന്നുമെങ്കിലും അതിനേക്കാൾ ഇത് ഇന്ത്യയുടെ കഴിവും സാധ്യതകളുമായി ബന്ധപ്പെട്ടിരിക്കുന്നു. അതിനർത്ഥം ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ ആവശ്യം ലോകത്ത് ഉയരുന്നുവെന്നാണെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ, വലിയ ആളുകൾക്ക് മാത്രമേ സർക്കാരിന് ഉൽപ്പന്നങ്ങൾ വിൽക്കാൻ കഴിയൂ എന്ന് വിശ്വസിച്ചിരുന്നു. എന്നാൽ സർക്കാർ ഇ മാർക്കറ്റ് സ് പോർട്ടൽ ആ ധാരണ മാറ്റിയിരിക്കുകയാണ്. ഇത് ഒരു പുതിയ ഇന്ത്യയുടെ ഊർജ്ജത്തെയാണ് കാണിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.