രാജ്യാന്തര ചലച്ചിത്രമേളയിലെ സുവര്‍ണ്ണ ചകോരം ‘ക്ലാര സോള’ക്ക്‌

26ാമത് രാജ്യാന്തര ചലച്ചിത്രമേളയിലെ മികച്ച ചിത്രത്തിനുള്ള സുവര്‍ണ്ണ ചകോരം നതാലി അല്‍വാരേസ് മെസെന്‍ സംവിധാനം ചെയ്ത ‘ക്ലാര സോള’യ്ക്ക്. പുരുഷാധിപത്യ സാമൂഹിക വ്യവസ്ഥിതിക്കെതിരെയുള്ള പോരാട്ടമാണ് ‘ക്ളാര സോള’യുടെ പ്രമേയം. മികച്ച നവാഗത സംവിധായകനുള്ള രജതചകോരവും നതാലി അല്‍വാരെസിനാണ്. മികച്ച സംവിധായകനുള്ള രജത ചകോരം ഇനെസ് മരിയ ബാരിയോനുയെവോ ‘കാമില കംസ് ഔട്ട് ടുനൈറ്റ്’, തമിഴ് ചിത്രമായ പെബിള്‍സ് ചിത്രത്തിന് വിനോദ് രാജ് കൂഴങ്കലിന് പ്രത്യേക പുരസ്‌ക്കാരവും ലഭിച്ചു.

ഇന്ത്യയിലെ മികച്ച നവാഗത സംവിധായകനുള്ള എഫ്.എഫ്എസ്.എ. കെ.ആര്‍ മോഹനന്‍ പുരസ്‌കാരത്തിന് പ്രഭാഷ് ചന്ദ്ര സംവിധാനം ചെയ്ത ഐ ആം നോട്ട് ദി റിവര്‍, മലയാള ചിത്രമായ താര രാമാനുജന്റെ നിഷിദ്ധോയും തിരഞ്ഞെടുക്കപ്പെട്ടു. നെറ്റ് പാക്ക് ഫിലിം ടി പാക്ക് വിനോദ് രാജിന്റെ കൂഴങ്കല്‍ (പെബിള്‍സ്). ‘കൂഴങ്കലി’ന് നെറ്റ് പാക് പുരസ്‌കാരം കൂടാതെ പ്രേക്ഷകപ്രീതി നേടിയ ചിത്രം, രാജ്യാന്തര മത്സര വിഭാഗത്തില്‍ ജൂറി പുരസ്‌ക്കാരവും ലഭിച്ചു. മികച്ച ഏഷ്യന്‍ ചിത്രത്തിനുള്ള ഫിപ്രസി രാജ്യാന്തര പുരസ്‌കാരത്തിന് ദിനാ അമര്‍ സംവിധാനം ചെയ്ത ‘യു റീസെമ്ബില്‍ മി’ തിരഞ്ഞെടുക്കപ്പെട്ടു . ഈ വിഭാഗത്തിലെ മികച്ച മലയാള ചിത്രം കൃഷന്ദ് സംവിധാനം ചെയ്ത ആവാസ വ്യൂഹമാണ്. രാജ്യാന്തര മത്സര വിഭാഗത്തിലെ ചിത്രങ്ങളില്‍ മികച്ച പ്രകടനത്തിനുള്ള പ്രത്യേക പരാമര്‍ശത്തിനു കാമില കംസ് ഔട്ട് ടുനൈറ്റിലെ അഭിനേത്രി നീന ഡിയംബ്രൗസ്‌കി അര്‍ഹയായി. ഇസ്രയേല്‍ ചിത്രം ‘ലെറ്റ് ഇറ്റ് മി മോര്‍ണിംഗും’ ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിനര്‍ഹമായി.

നിശാഗന്ധി ഓഡിറ്റോറിയത്തില്‍ 5:30ഓടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ എഴുത്തുകാരന്‍ ടി. എന്‍ പത്മനാഭന്‍ വിശിഷ്ടാതിഥിയായി.