മുംബൈ: ഇനി ഐ.പി.എല്‍ ക്രിക്കറ്റ് മാമാങ്കത്തിന്റെ ആവേശത്തിലേക്ക്. 15ാം സീസണ്‍ ഐപിഎല്‍ ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കമാവുകയാണ്.
ഇത്തവണ മുബൈ, പൂനെ നഗരങ്ങളിലെ നാലുവേദികളിലായി മത്സരം നടത്താനാണ് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് തീരുമാനിച്ചിരിക്കുന്നത്. നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിംഗ്സും മുന്‍ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും തമ്മില്‍ വാങ്കഡെ സ്റ്റേഡിയത്തിലാണ് ആദ്യ മത്സരം.