വനിതാ ഐപിഎല്ലിന് ബിസിസിഐയുടെ പച്ചക്കൊടി

മുംബൈ: വനിതാ ഐപിഎല്ലിന് പച്ചക്കൊടി കാട്ടി ബിസിസിഐ. ബോര്‍ഡിന്റെ വാര്‍ഷിക യോഗത്തിലാണ് തീരുമാനം. അടുത്ത വര്‍ഷം മുതല്‍ വനിതാ ഐപിഎല്‍ പോരാട്ടങ്ങള്‍ തുടങ്ങുമെന്ന് ബിസിസിഐ വ്യക്തമാക്കി. ആറ് ടീമുകളെ അണിനിരത്തി വനിതാ ഐപിഎല്‍ നടത്താനാണ് ബിസിസിഐയുടെ നീക്കം. നിലവിലുള്ള ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ക്ക് വനിതാ ടീമുകളേയും സ്വന്തമാക്കാം.

വനിതാ ഐപിഎല്‍ പോരാട്ടം തുടങ്ങാന്‍ ബിസിസിഐ കാലങ്ങളായി ആലോചിക്കുന്നുണ്ട്. നിലവില്‍ ഐപിഎല്‍ നടക്കുമ്പോള്‍ സമാന്തരമായി മൂന്ന് ടീമുകള്‍ പങ്കെടുക്കുന്ന പ്രദര്‍ശന വനിതാ പോരാട്ടമാണ് ഇപ്പോള്‍ നടത്തുന്നത്. ഇത്തവണയും അത്തരത്തില്‍ തന്നെ പ്രദര്‍ശന മത്സരം നടത്താനും അടുത്ത വര്‍ഷം മുതല്‍ ആറ് ടീമുകളെ അണിനിരത്തി ടൂര്‍ണമെന്റ് നടത്താനുമാണ് തീരുമാനം.