ഉത്തർപ്രദേശിൽ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ യോഗി ആദിത്യനാഥ്; കനത്ത സുരക്ഷയിൽ സംസ്ഥാനം

yogi

ലഖ്‌നൗ: ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥിനെ ബിജെപി നിയമസഭ കക്ഷി നേതാവായി തെരഞ്ഞെടുത്തു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സാന്നിധ്യത്തിൽ നടന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടന്നത്. നിയമസഭ കക്ഷി നേതാവായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് അദ്ദേഹം ഗവർണറെ കണ്ട് സർക്കാർ രൂപികരിക്കാനുള്ള അവകാശവാദം ഉന്നയിക്കുകയും ചെയ്തു.

അതേസമയം, വെള്ളിയാഴ്ച്ചയാണ് ഉത്തർപ്രദേശ് മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് സത്യപ്രതിജ്ഞ ചെയ്യുന്നത്. വൈകിട്ട് നാല് മണിക്ക് ലക്‌നൗവിലെ ഏക്‌ന സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കുക. പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്രമന്ത്രിമാരും ബിജെപി ദേശീയ നേതാക്കളും, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ 11 മുഖ്യമന്ത്രിമാരും ചടങ്ങിൽ പങ്കെടുക്കും. സത്യപ്രതിജ്ഞാ ചടങ്ങിന്റെ ഭാഗമായി ഉത്തർപ്രദേശിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.

ഉത്തർപ്രദേശിലെ ചരിത്ര വിജയത്തിന് കാരണം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മാർഗനിർദേശവും പിന്തുണയുമാണെന്ന് യോഗി ആദിത്യനാഥ് അഭിപ്രായപ്പെട്ടു. അതേസമയം, സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് കർഹാലിലെ എംഎൽഎ സ്ഥാനം നിലനിർത്താൻ തീരുമാനിച്ചു. അസംഗഢിലെ എംപി സ്ഥാനം അദ്ദേഹം രാജി വെച്ചു. ഉത്തർപ്രദേശിലെ പ്രതിപക്ഷ നേതൃസ്ഥാനവും ഏറ്റെടുക്കാൻ വേണ്ടിയാണ് തീരുമാനം.