മിക്കവരെയും അലട്ടുന്ന പ്രശ്‌നങ്ങളിലൊന്നാണ് ഉയർന്ന രക്തസമ്മർദ്ദം. രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിനും അത് കുറയ്ക്കുന്നതിനും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെ കുറിച്ച് അറിയാം.
ഉയർന്ന രക്തസമ്മർദ്ദമുണ്ടെങ്കിൽ പതിവ് വ്യായാമം ശീലമാക്കണം. ഉയർന്ന രക്തസമ്മർദ്ദമുണ്ടെങ്കിൽ, രക്താതിമർദ്ദം ഉണ്ടാകുന്നത് ഒഴിവാക്കാൻ വ്യായാമം സഹായിക്കും. നടത്തം, ജോഗിംഗ്, സൈക്ലിംഗ്, നീന്തൽ അല്ലെങ്കിൽ നൃത്തം എന്നിവയെല്ലാം ചെയ്യാവുന്നതാണ്. സംസ്‌കരിച്ച ഭക്ഷണങ്ങൾ അധികം കഴിക്കരുത്. ഭക്ഷണങ്ങളിൽ സ്വാഭാവികമായും ചെറിയ അളവിൽ മാത്രമേ സോഡിയം ഉണ്ടാകൂ. സംസ്‌കരിച്ച ആഹാരങ്ങളിൽ മിക്ക ഭക്ഷണങ്ങളിലും സോഡിയം കൂടുതൽ ചേർക്കുന്നു. അതിനാൽ ഇവ കൂടുതൽ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്.
രക്തസമ്മർദ്ദമുള്ള പുകവലി ഒഴിവാക്കണം. ഇത് ആരോഗ്യത്തെ മെച്ചപ്പെടുത്താനും സഹായിക്കും. മദ്യപാനവും പാടില്ല. രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിനുള്ള മറ്റൊരു ഫലപ്രദമായ മാർഗമാണ് ശരീരഭാരം നിയന്ത്രിക്കുക എന്നത്. ഭാരം കൂടുന്നതിനനുസരിച്ച് രക്തസമ്മർദ്ദം പലപ്പോഴും വർദ്ധിക്കുന്നു. ശരീരത്തിന്റെ അമിതഭാരം നിങ്ങൾ ഉറങ്ങുമ്പോൾ ശ്വസനത്തെ തടസ്സപ്പെടുത്തുന്നു (സ്ലീപ് അപ്നിയ), ഇത് നിങ്ങളുടെ രക്തസമ്മർദ്ദത്തെ കൂടുതൽ ഉയർത്തുന്നു. അതിനാൽ ശരീരഭാരം നിയന്ത്രിക്കാൻ ശ്രദ്ധിക്കണം.

