ഓസ്‌കാര്‍ പ്രഖ്യാപനം മാര്‍ച്ച് 28ന്‌

ഇക്കൊല്ലത്തെ ഓകാര്‍ പുരസ്‌കാരങ്ങള്‍ ഈ മാസം 28ന് രാവിലെ (ഇന്ത്യന്‍ സമയം) പ്രഖ്യാപിക്കും. റെജീന ഹാളും ഏയ്മി സ്‌കൂമറും വാന്‍ഡ സൈക്‌സും ആണ് അവതാരകര്‍.

ഇത്തവണ 12 നോമിനേഷനുകളുമായി മത്സരത്തില്‍ മുന്നിലുള്ള ദ പവര്‍ ഓഫ് ദ ഡോഗിലൂടെ ജേയ്ന്‍ കാംപിയോണ്‍ സംവിധാന മികവിന് രണ്ട് തവണ നോമിനേഷന്‍ കിട്ടുന്ന ആദ്യവനിതയായി. ഏറ്റവും കൂടുതല്‍ തവണ നോമിനേറ്റ് ചെയ്യപ്പെടുന്ന കറുത്ത വംശജനായ അഭിനേതാവായി ഡെന്‍സല്‍ വാഷിങ്ടണ്‍. ദ ട്രാജഡി ഓഫ് മാക്ബത്തിലെ പകര്‍ന്നാട്ടത്തിന് അദ്ദേഹത്തിന് ലഭിച്ചത് പത്താമത്തെ നോമിനേഷനാണ്. ഒരേ വര്‍ഷം മികച്ച താരങ്ങളുടെ ചുരുക്കപ്പട്ടികയില്‍ എത്തുന്ന ആറാമത്തെ ദമ്പതികളായി ഹോളിവുഡിലെ സ്പാനിഷ് പവര്‍കപിള്‍ യാവിയര്‍ ബാര്‍ദെമും പെനിലോപി ക്രൂസും. ദ പവര്‍ ഓഫ് ദ ഡോഗില്‍ ഭാര്യയും ഭര്‍ത്താവുമായി മിന്നിച്ച് സഹതാരങ്ങളുടെ പട്ടികയിലിടം നേടിയ ക്രിസ്റ്റന്‍ ഡണ്‍സ്റ്റും ജെസ്സി പ്ലെമണ്‍സും തിരശ്ശീലക്കു പുറത്തും പങ്കാളികളാണ്.

ആപ്പിള്‍ ഒറിജിനല്‍ ഫിലിംസ് വകയായി ഇതാദ്യമായി മികച്ച സിനിമക്കുള്ള ചുരുക്കപ്പട്ടികയില്‍ എത്തിയ ചിത്രമാണ് കോഡ, അഥവാ child of deaf adulst. ചിത്രത്തിലെ അച്ഛന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ട്രോയ് കോട്‌സര്‍ ഓസ്‌കര്‍ നോമിനേഷന്‍ കിട്ടുന്ന ആദ്യത്തെ ബധിരനടനാണ്. ഭാര്യയായി അഭിനയിക്കുന്ന മാര്‍ലി മാറ്റ് ലീന്‍ ഓസ്‌കര്‍ നേടിയ ആദ്യബധിരനടിയുമാണ്.

ഡാനിഷ് എന്‍ട്രിയായ ഫ്‌ലീക്കിന് ബെസ്റ്റ് ഡോക്യുമെന്ററി ഫീച്ചര്‍, ബെസ്റ്റ് ആനിമേറ്റഡ് ഫീച്ചര്‍ വിഭാഗങ്ങളിലും നോമിനേഷന്‍ ലഭിച്ചിട്ടുണ്ട്. LGBT കമ്മ്യൂണിറ്റിയില്‍ നിന്ന് രണ്ട് മുഖ്യധാരാ താരങ്ങള്‍ ഓസ്‌കര്‍ ചുരുക്കപ്പട്ടികയിലെത്തുന്നത് ഇതാദ്യമായാണ്, ക്രിസ്റ്റന്‍ സ്റ്റുവര്‍ട്ടും അരിയന്ന ഡെബോസും. മികച്ച ചിത്രത്തിനും തിരക്കഥക്കുമുള്ള നോമിനേഷന്‍ വഴി കെന്നത്ത് ബ്രാനക്ക് ചരിത്രനേട്ടം സ്വനതമാക്കുന്നു. ബ്രോഡ് വേ മ്യൂസിക്കല്‍ പ്രൊഡക്ഷനില്‍ നിന്ന് രണ്ടാമതും സിനിമയാവുക, രണ്ടാമതും മികച്ച സിനിമക്കുള്ള നോമിനേഷന്‍ പട്ടികയില്‍ വെസ്റ്റ് സൈഡ് സ്റ്റോറിയും, കേറ്റ് ബ്ലാന്‍ഷെറ്റുമുണ്ട്.