സ്വന്തമായി ഡിജിറ്റല്‍ പേയ്മന്റ് ആപ്പ് ആരംഭിക്കാനൊരുങ്ങി ടാറ്റ. ഫോണ്‍പേ, ഗൂഗിള്‍ പേ എന്നിവയോടൊപ്പം മത്സരിക്കാന്‍ ഇന്റര്‍നെറ്റ് മേഖലയില്‍ ചുവടുറപ്പിക്കാനുള്ള ടാറ്റയുടെ നീക്കത്തിന്റെ ഭാഗമായാണ് യുപിഐ പേയ്മെന്റ് ആപ്പ് അവതരിപ്പിക്കാനൊരുങ്ങുന്നത്. ടാറ്റ ഡിജിറ്റല്‍ എന്ന കമ്പനിക്ക് കീഴിലായിരിക്കും ആപ്പ്. എന്നാല്‍, ആപ്പിന്റെ പേര് കമ്പനി ഇതുവരെ പുറത്തുവിട്ടിട്ടില്ല.
ഡിജിറ്റല്‍ പേയ്മന്റ് സംവിധാനം ആരംഭിക്കാന്‍ ടാറ്റ നാഷണല്‍ പേയ്മന്റ്സ് കോര്പ്പറേഷന് നല്കിയ അപേക്ഷ പരിഗണിക്കുന്നത് അന്തിമഘട്ടത്തിലാണ്. ബാങ്കിങ് കമ്പനി അല്ലാത്തത് കൊണ്ട് മറ്റു ബാങ്കുകളുമായി സഹകരിച്ചായിരിക്കും ആപ്പിന്റെ പ്രവര്‍ത്തനം. ഐസിഐസി ബാങ്കുമായാണ് നിലവില്‍ ടാറ്റ കരാറില്‍ ഏര്‍പ്പെടാന്‍ ശ്രമിക്കുന്നത്.
അടുത്തമാസം തന്നെ ആപ്പ് ഉപഭോക്താക്കളില്‍ എത്തിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. മറ്റ് ഡിജിറ്റല്‍ പേയ്മെന്റ് ആപ്പുകളുടെ കൂടെ മത്സരിക്കാനും, എന്തൊക്കെ മാറ്റങ്ങളും വ്യത്യസ്തതകളും ടാറ്റ കൊണ്ടുവരുമെന്നും കണ്ടറിയാം.

