കെ റെയിൽ വിരുദ്ധ സമരത്തെ തീവ്രവാദ സംഘടനകൾ നടത്തുന്ന സമരമെന്ന് അധിക്ഷേപിക്കുന്നത് ശരിയല്ല; രമേശ് ചെന്നിത്തല

ആലപ്പുഴ: കെ റെയിൽ വിരുദ്ധ സമരത്തെ തീവ്രവാദ സംഘടനകൾ നടത്തുന്ന സമരമെന്ന് അധിക്ഷേപിക്കുന്നത് ശരിയല്ലെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അത്തരത്തിൽ തീവ്രവാദ സംഘടനകൾ സമരത്തിന് പിന്നിലുണ്ടെന്ന് പറഞ്ഞ മന്ത്രി പി എ മുഹമ്മദ് റിയാസ് ഏതാണ് ആ തീവ്രവാദ സംഘടനയെന്ന് കൂടി വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

വിദേശ ഫണ്ട് വാങ്ങി അഴിമതി നടത്താൻ വേണ്ടിയാണ് സാമൂഹികാഘാത പഠനത്തിന് എന്ന പേരിൽ ഇടതു സർക്കാർ കെ റെയിൽ കല്ല് സ്ഥാപിക്കുന്നത്. അതിനെ യുഡിഎഫ് പ്രതിരോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. കെ റെയിലിനെതിരെ സംസ്ഥാനത്ത് സമരം നടത്തുന്നത് ഓരോ പ്രദേശത്തെയും നാട്ടുകാരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.