ഉപദ്രവിക്കുമെന്ന ആശങ്ക; നടിയെ ആക്രമിച്ച കേസിൽ ഡിവൈഎസ്പി ബൈജു പൗലോസിനെതിരെ പരാതി

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ ഡിവൈഎസ്പി ബൈജു പൗലോസിനെതിരെ ഗുരുതര ആരോപണങ്ങൾ. ബൈജു പൗലോസിനെതിരെ പരാതിയുമായി ഒരു സാക്ഷി കൂടി രംഗത്തെത്തി. വ്യാജ മൊഴി നൽകാൻ ബൈജു പൗലോസ് ഭീഷണിപ്പെടുത്തിയെന്നാരോപിച്ചാണ് സാക്ഷി സാഗർ വിൻസെന്റ് പരാതി നൽകിയത്.

തുടരന്വേഷണത്തിന്റെ പേരിൽ ബൈജു പൗലോസ് ഉപദ്രവിക്കുമെന്ന ആശങ്കയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് നൽകിയ നോട്ടിസിലെ തുടർനടപടികൾ സ്റ്റേ ചെയ്യണമെന്നും ആവശ്യവും ഉയർന്നിട്ടുണ്ട്.

ബൈജു പൗലോസ് തന്നോടുള്ള വൈരാഗ്യം തീർക്കുകയാണെന്നും വിചാരണാ നടപടികൾ പരമാവധി നീട്ടിക്കൊണ്ടുപോകുകയാണെന്നും ആരോപിച്ച് ദിലീപ് നേരത്തെ രംഗത്തെത്തിയിരുന്നു. ഗൂഡാലോചനാ കേസിൽ ബൈജു പൗലോസിന്റെ ഫോൺ പരിശോധിക്കണമെന്നും ദിലീപ് ആവശ്യപ്പെട്ടിരുന്നു.