കിഡ്നി സ്റ്റോൺ എന്ന അസുഖത്തെ കുറിച്ച് എല്ലാവരും കേട്ടിട്ടുണ്ടാകാം. എന്നാൽ കിഡ്‌നി സ്‌റ്റോൺ ഉള്ളവർ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് പലർക്കും ധാരണയില്ല. കൃത്യസമയത്ത് തന്നെ രോഗം നിർണയിക്കാനായാൽ മൂത്രത്തിൽ കല്ലിന്റെ ചികിത്സയും എളുപ്പമാണ്. എന്നാൽ സമയം വൈകുന്നതിന് അനുസരിച്ച് ചികിത്സയും കൂടുതൽ സങ്കീർണമാകും. ഈ രോഗത്തിന് ലക്ഷണങ്ങൾ പ്രകടമാക്കുന്ന രോഗികളും ലക്ഷണങ്ങളില്ലാത്ത രോഗികളുമുണ്ട്. ലക്ഷണങ്ങൾ കാണിക്കാതെ വരുമ്പോഴാണ് മിക്കപ്പോഴും രോഗനിർണയത്തിന് സമയമെടുക്കുന്നത്. ആദ്യമായി രോഗിയിൽ പ്രകടമാകുന്ന ചില ലക്ഷണങ്ങൾ തന്നെ അറിയാം.
കിഡ്‌നി സ്റ്റോൺ ഉള്ളവരിൽ പ്രകടമാകുന്ന രോഗലക്ഷണങ്ങൾ:
- കഠിനമായ വേദന
- മൂത്രത്തിൽ രക്തത്തിന്റെ അംശം കാണുന്നത്.
- ഇടവിട്ട് നല്ല പനി.
- മൂത്രമൊഴിക്കുമ്പോൾ വേദന.
- ഇടവിട്ട് മൂത്രമൊഴിക്കാനുള്ള തോന്നൽ.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
- ധാരാളം വെള്ളം കുടിക്കുക.
- ‘ഓക്സലേറ്റ്’ അധികമായി അടങ്ങിയ ഭക്ഷണം നിയന്ത്രിക്കുക. കുരുമുളക്, സ്പിനാഷ്, സ്വീറ്റ് പൊട്ടാറ്റോ, നട്ട്സ്, ചായ, ചോക്ലേറ്റ്, സോയ ഉത്പന്നങ്ങൾ എന്നിവയെല്ലാം ഇതിനുദാഹരണമാണ്.
- ഉപ്പിന്റെ ഉപയോഗം പരിമിതപ്പെടുത്തുക.
- മൃഗങ്ങളിൽ നിന്നെടുക്കുന്ന പ്രോട്ടീനിന്റ ഉപയോഗവും പരിമിതപ്പെടുത്തുക.
- വൈറ്റമിൻ-സി സപ്ലിമെന്റുകൾ ചിലപ്പോൾ മൂത്രത്തിൽ കല്ലിന് സാധ്യതയുണ്ടാക്കാം. അതിനാൽ ാേഡക്ടറുടെ നിർദേശം തേടിയ ശേഷം മാത്രം ഇവ ഉപയോഗിക്കുക.
- കാത്സ്യം ലഭിക്കുന്നതിനായി ഭക്ഷണമല്ലാതെ വേറെന്തെങ്കിലും എടുക്കുന്നുവെങ്കിൽ ഡോക്ടറോട് നിർബന്ധമായും നിർദേശം തേടുക.

