തിരുവനന്തപുരം: പാൽ വിലയിൽ വർധന ആവശ്യപ്പെട്ട് സർക്കാരിനെ സമീപിച്ച് മിൽമ. ലിറ്ററിന് അഞ്ച് രൂപയെങ്കിലും മിനിമം വർധിപ്പിക്കണമെന്നാണ് മിൽമ ഉന്നയിക്കുന്ന ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് ക്ഷീരവികസന മന്ത്രി ചിഞ്ചുറാണിയ്ക്ക് മിൽമ നിവേദനം നൽകിയിട്ടുണ്ട്.
മിൽമ എറണാകുളം മേഖല യൂണിയൻ ചെയർമാൻ ജോൺ തെരുവത്താണ് നിവേദനം നൽകിയത്. ഒരു ലിറ്റർ പാലിന് 45 രൂപ മുതൽ 50 രൂപ വരെയാണ് ഇപ്പോൾ ചെലവു വരുന്നതെന്ന് നിവേദനത്തിൽ വ്യക്തമാക്കുന്നു. കാലിത്തീറ്റയുടെ വില കുതിച്ചു കയറുന്ന സാഹചര്യത്തിൽ കാലിത്തീറ്റയ്ക്ക് സബ്സിഡി അനുവദിക്കണമെന്നും മിൽമ ആവശ്യപ്പെട്ടു.

