കൊവിഡ് കേസുകള്‍ കുറയുന്നു; നിയന്ത്രണങ്ങള്‍ പിന്‍വലിച്ച് യുപി സര്‍ക്കാര്‍

ഉത്തര്‍പ്രദേശില്‍ കൊവിഡ് വ്യാപനം കുറയുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ എല്ലാ കൊവിഡ് നിയന്ത്രണങ്ങളും പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഹോളി ആഘോഷത്തിന് തൊട്ടുമുമ്പുള്ള തീരുമാനം ജനങ്ങള്‍ക്ക് ഏറെ ആശ്വാസമാകുമെന്നും, എന്നാല്‍, മാസ്‌ക് ധാരണം തുടരണമെന്നും ചീഫ് സെക്രട്ടറി അവനീഷ് അവസ്തിയുടെ ഉത്തരവില്‍ വ്യക്തമാക്കുന്നു.

യുപിയില്‍ അടച്ചിട്ടിരുന്ന നീന്തല്‍ക്കുളങ്ങള്‍, വാട്ടര്‍ പാര്‍ക്കുകള്‍, അങ്കണവാടി കേന്ദ്രങ്ങള്‍ എന്നിവക്ക് തുറന്ന് പ്രവര്‍ത്തിക്കാം. അടച്ചിട്ടതോ തുറന്നതോ ആയ സ്ഥലങ്ങളിലെ വിവാഹ ചടങ്ങുകളില്‍ പൂര്‍ണ്ണ ശേഷിയോടെ ആളുകള്‍ക്ക് പങ്കെടുക്കാമെന്നും ഉത്തരവ് ചൂണ്ടിക്കാട്ടുന്നു.