ഐഎസ്എല്‍ ഫൈനലില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് എതിരാളികളായി ഹൈദരാബാദ് എഫ്‌സി. സെമി ഫൈനലിന്റെ രണ്ടാം പാദത്തില്‍ ഹൈദരാബാദ് എടികെ മോഹന്‍ ബഗാനോട് പരാജയപ്പെട്ടെങ്കിലും അഗ്രിഗേറ്റ് സ്‌കോറില്‍ അവര്‍ രക്ഷപ്പെട്ടു.
ആദ്യ പാദത്തില്‍ ഹൈദരാബാദ് 3-1 എന്ന സ്‌കോറിന് മോഹന്‍ ബഗാനെ തോല്‍പ്പിച്ചിരുന്നു. ഇന്ന് 1-0 എന്ന സ്‌കോറിനാണ് ബഗാന്‍ വിജയിച്ചത്. അഗ്രിഗേറ്റ് സ്‌കോറില്‍ 3-2നാണ് ഹൈദരാബാദ് സെമി ഫൈനല്‍ കടക്കുന്നത്. ആദ്യം മുതലേ എടികെ മോഹന്‍ ബഗാനാണ് മെച്ചപ്പെട്ട രീതിയില്‍ കളിച്ചത്. എന്നാല്‍, അവര്‍ക്ക് പെട്ടെന്ന് ഗോള്‍ കണ്ടെത്താന്‍ ആയില്ല. 79)o മിനിട്ടിലാണ് റോയ് കൃഷ്ണ ഒരു ഗോള്‍ നേടിയത്.
ഹൈദരാബാദിന്റെ ആദ്യ ഐഎസ്എല്‍ ഫൈനല്‍ ആണ് നടക്കാന്‍ പോകുന്നത്. മാര്‍ച്ച് 20ന് ഗോവയിലെ ഫറ്റോര്‍ഡ സ്റ്റേഡിയത്തില്‍ ആകും ഫൈനല്‍ മത്സരം.

