കനത്ത വേനലാണ് ഇപ്പോൾ സംസ്ഥാനത്ത് അനുഭവപ്പെടുന്നത്. ഓരോ ദിവസം കഴിയുന്തോറും സംസ്ഥാനത്ത് ചൂട് അസഹനീയമായി വരികയാണ്. വേനൽ ചൂട് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ സൂര്യാഘാതമേൽക്കാനും സൂര്യതാപത്തിനും സാധ്യതയുണ്ട്. കാലാവസ്ഥാ വകുപ്പും ദുരന്ത നിവാരണ അതോറിറ്റിയും ഇതുസംബന്ധിച്ച് പല മുന്നറിയിപ്പുകളും നൽകിയിട്ടുണ്ട്.
കാലാവസ്ഥാ മാറ്റത്തിനനുസരിച്ച് ഭക്ഷണകാര്യത്തിലും അൽപം ശ്രദ്ധ പലർത്തണം. വേനൽക്കാലത്ത് ധാരാളം വെള്ളം കുടിക്കുകയും ഫലവർഗങ്ങൾ കഴിക്കുകയും വേണം. എന്നാൽ വേനൽക്കാലത്ത് ഒഴിവാക്കേണ്ട ചില ഭക്ഷണപദാർത്ഥങ്ങളും ഉണ്ട്. അവ ഏതൊക്കെയാണെന്ന് നോക്കാം.
- ചായ, കാപ്പി
ചൂടുകാലത്ത് ചായയും കാപ്പിയും കുടിക്കുന്നത് ഒഴിവാക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്. വേനൽക്കാലത്ത് ചായയോ കാപ്പിയോ കുടിക്കുന്നത് അസിഡിറ്റി പ്രശ്നങ്ങൾക്കും മലബന്ധ പ്രശ്‌നങ്ങൾക്കും കാരണമാകാനിടയുണ്ട്. അതിനാൽ ഇവ ഒഴിവാക്കി മോര്, ജ്യൂസ് തുടങ്ങിയ പാനീയങ്ങൾ കുടിക്കണം.
- മദ്യപാനം
വേനൽക്കാലത്ത് നിർബന്ധമായും ഒഴിവാക്കേണ്ട ഒന്നാണ് മദ്യപാനം. വേനൽക്കാലത്ത് മദ്യപിച്ചാൽ അത് നിരവധി ആരോഗ്യ പ്രശ്‌നങ്ങൾക്കിടയാക്കും.
- വെളുത്തുള്ളി
വേനൽക്കാലത്ത് ഒഴിവാക്കേണ്ട മറ്റൊരു ഭക്ഷണമാണ് വെളുത്തുള്ളി. അമിതമായി വെളുത്തുള്ളി കഴിക്കുന്നത് വയറിളക്കം ഉണ്ടാകുന്നതിന് കാരണമാകുന്നതായി പറയപ്പെടുന്നു. അതിനാൽ വേനൽക്കാലത്ത് വെളുത്തുള്ളിയുടെ അളവ് ഒരുപാടാകാൻ പാടില്ല.
- എണ്ണമയമുള്ള ഭക്ഷണങ്ങൾ
വേനൽക്കാലത്ത് എണ്ണമയമുള്ള ഭക്ഷണങ്ങൾ ഒഴിവാക്കാൻ ശ്രദ്ധക്കണം ഇത്തരം ഭക്ഷണം ദഹിക്കാൻ ധാരാളം സമയം എടുക്കും.

