വാട്ട്‌സ്ആപ്പ് ഉപയോഗിക്കുന്നവരില്‍ പലരും വാട്‌സ്ആപ്പ് സ്റ്റാറ്റസ് ഇടുന്നവരായിരിക്കും. പല ആളുകളും ഇടുന്ന സ്റ്റാറ്റസ് നമുക്ക് ഇഷ്ടമായാല്‍ നമ്മള്‍ അവരോട് ചോദിച്ചു വാങ്ങിക്കുകയും ചെയ്യാറുണ്ട്. എന്നാല്‍, ഇത് നമുക്ക് തന്നെ മൊബൈലില്‍ ഡൗണ്‍ലോഡ് ചെയുവാന്‍ സാധിക്കും. എങ്ങനെയെന്ന് നോക്കാം…
ആദ്യം ഫയല്‍ മാനേജര്‍ എന്ന ഓപ്ഷനില്‍ പോകുക. ചില ഫോണുകളില്‍ മൈ ഫയല്‍സ് എന്നായിരിക്കും .
വാട്ട്‌സ്ആപ്പ് എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക.
മീഡിയ എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.
മുകളില്‍ കാണുന്ന മൂന്നു ഡോട്ട് ക്ലിക്ക് ചെയ്യുക.
താഴെ കാണുന്ന ഷോ ഹിഡ്ഡന്‍ ഫയല്‍സ് എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക .
അത് ഓണ്‍ ചെയ്തു കഴിഞ്ഞ ബാക്ക് വരിക. അവിടെ നിങ്ങള്‍ക്ക് statuses എന്ന ഒരു ഫോള്‍ഡര്‍ കാണുവാന്‍ സാധിക്കുന്നതാണ്. അതില്‍ ക്ലിക്ക് ചെയ്തു കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് സ്റ്റാറ്റസ് എല്ലാം ലഭിക്കുന്നതാണ് .
അവിടെ നിന്നും നിങ്ങള്‍ക്ക് എളുപ്പത്തില്‍ ഡൗണ്‍ലോഡ് ചെയ്യുകയോ അല്ലെങ്കില്‍ മൂവ് ചെയ്ത മാറ്റുകയോ ചെയ്യാം. ഇത്തരത്തില്‍ നിങ്ങള്‍ക്ക് തേര്‍ഡ് പാര്‍ട്ടി ആപ്ലികേഷന്‍ ഇല്ലാതെ തന്നെ വാട്ട്‌സ്ആപ്പ് സ്റ്റാറ്റസ് ഡൗണ്‍ലോഡ് ചെയ്യുവാന്‍ സാധിക്കുന്നതാണ്.

