അമിതവണ്ണം എന്നത് പലരെയും അലട്ടുന്ന പ്രശ്‌നമാണ്. വണ്ണം കുറയ്ക്കുകയെന്നത് വളരെ ശ്രമകരമായ ഒന്നു തന്നെയാണ്. കൃത്യമായി വർക്ക് ഔട്ട് ചെയ്യുകയും ഡയറ്റ് പിന്തുടരുകയും ചെയ്താലും ചിലർ വണ്ണം വെയ്ക്കാറുണ്ട്. അത്തരം അവസ്ഥയ്ക്ക് പിന്നിലെ കാരണം എന്താണെന്ന് നോക്കാം. ഹോർമോൺ വ്യതിയാനമാണ് ഇതിന് പ്രധാന കാരണം. സ്ത്രീകളിൽ ‘പിസിഒഎസ്’ ഉണ്ടെങ്കിലും ഇതിനുള്ള സാധ്യത കൂടുതലാണ്.
ശരീരം ജലാംശം പിടിച്ചുനിർത്താൻ ശ്രമിക്കുമ്പോഴും ശരീരഭാരം വർധിക്കാനിടയുണ്ട്. പ്രധാനമായും വെള്ളം കുടിക്കുന്നത് കുറയുന്ന സാഹചര്യത്തിൽ കോശകലകൾ പേശിയിൽ നിന്ന് വെള്ളം വലിച്ചെടുക്കാൻ തുടങ്ങുമ്പോഴാണ് ശരീരം ജലാംശം പിടിച്ചുവയ്ക്കുന്നത്. മാനസിക സമ്മർദ്ദം ശരീരഭാരം പെട്ടെന്ന് കൂടുന്നതിന് കാരണമാകാം. ഹോർമോൺ വ്യതിയാനത്തിനും ഭക്ഷണക്രമം തെറ്റുന്നതിനും ഉറക്കെ കുറയുന്നതിനുമെല്ലാം മാനസിക സമ്മർദ്ദം കാരണമാകാറുണ്ട്. ഇവയെല്ലാം തന്നെ വണ്ണം കൂടാനും കാരണമാകുന്നുണ്ട്.
സ്ത്രീകളിൽ ആർത്തവത്തോട് അനുബന്ധിച്ച് ചിലരിൽ ശരീരഭാരം കൂടുതലായി കാണിക്കാം. എന്നാലിത് താൽക്കാലികമായ അവസ്ഥ മാത്രമായിരിക്കും. ആർത്തവം വന്നുപോകുന്നതോടെ തന്നെ അധികമായി വന്ന ഭാരം ഇല്ലാതാകുന്നു. അതേസമയം ‘പിസിഒഎസ്’ ഉള്ളവരാണെങ്കിൽ അതിന് വേണ്ട ചികിത്സ തേടണമെന്ന് ഡോക്ടർമാർ നിർദ്ദേശിക്കുന്നു.

