മള്‍ട്ടി പ്ലക്‌സ് തിയേറ്ററുകളും ഒഴിവാക്കുന്നു; കശ്മീര്‍ ഫയല്‍സിന് കേരളത്തില്‍ അപ്രഖ്യാപിത വിലക്ക്‌

എറണാകുളം: കശ്മീര്‍ ഫയല്‍സ് എന്ന ചിത്രത്തിന് കേരളത്തില്‍ അപ്രഖ്യാപിത വിലക്ക്. മള്‍ട്ടിപ്ലക്സ് തിയേറ്ററുകളില്‍ പോലും ചിത്രത്തിന്റെ പ്രദര്‍ശനം ഒഴിവാക്കിയിട്ടുണ്ട്. കശ്മീര്‍ പണ്ഡിറ്റുകളുടെ കൂട്ടകൊലയുടെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. കശ്മീരിന്റെ അവസ്ഥ കേരളത്തിന് സംഭവിക്കാന്‍ ഇരിക്കുന്നതിന്റെ സൂചനയാണ് ചിത്രത്തിന്റെ പ്രദര്‍ശനം വിലക്കുന്നതെന്ന് ഹിന്ദുഐക്യവേദി കുറ്റപ്പെടുത്തി.

മൂന്ന് പതിറ്റാണ്ട് മുന്‍പ് കശ്മീരി പണ്ഡിറ്റുകള്‍ അനുഭവിച്ച ഹിന്ദു വംശഹത്യയുടെ ദൃശ്യാവിഷ്‌കരമാണ് ബോളിവുഡ് സംവിധായകന്‍ വിവേക് അഗ്നിഹോത്രി രചനയും സംവിധാനവും നിര്‍വ്വഹിച്ച കശ്മീര്‍ ഫയല്‍സ്. ചുരുക്കം ചില തിയേറ്ററുകളില്‍ മാത്രമാണ് കേരളത്തില്‍ ഈ ചിത്രത്തിന്റെ പ്രദര്‍ശനം നടക്കുന്നത്. പ്രേഷകരുടെ ആവശ്യപ്രകാരം ചില തിയേറ്ററുകള്‍ കൂടി പ്രദര്‍ശനത്തിന് തയ്യാറായതായാണ് വിവരം.