കോണ്‍ഫറന്‍സ് കോളുകള്‍ എങ്ങനെ വിളിക്കാം?

വാട്‌സ്ആപ്പ് പോലയുള്ള ആപ്പുകള്‍ നിലവിലുള്ളപ്പോള്‍ കോണ്‍ഫറന്‍സ് കോളുകള്‍ എന്തിനെന്ന് നമ്മളില്‍ പലരും ചിന്തിക്കുന്ന കാര്യമാണ്. എന്നാല്‍, ഇന്റര്‍നെറ്റ് കണക്ടിവിറ്റി പ്രശ്‌നങ്ങള്‍ കാരണം ചിലപ്പോള്‍ നമ്മള്‍ കോണ്‍ഫറന്‍സ് കോള്‍ വിളിക്കാന്‍ നിര്‍ബന്ധിതരായേക്കാം.

കോണ്‍ഫറന്‍സ് കോളുകള്‍ എങ്ങനെ വിളിക്കാം?

നിങ്ങളുടെ ഫോണില്‍ കോള്‍ ഐക്കണ്‍ അമര്‍ത്തി സേവ് ചെയ്തിട്ടുള്ള കോണ്‍ടാക്ട് നമ്പര്‍ തിരഞ്ഞെടുക്കുക. അല്ലാത്തപക്ഷം നമ്പര്‍ ടൈപ്പ് ചെയ്താണെങ്കിലും കോള്‍ ചെയ്യാം. കോള്‍ കണക്റ്റായ ശേഷം സ്‌ക്രീനില്‍ നോക്കി അതിലെ ‘+’ ഐക്കണ്‍ എടുത്ത് മറ്റൊരാളെ കൂടി കോളില്‍ ചേര്‍ക്കാം. ഇതിനായി വീണ്ടും കോണ്‍ടാക്ട് ലിസ്റ്റ് തുറന്നു വരും. അതില്‍ നിന്ന് കോളില്‍ ചേര്‍ക്കാന്‍ ഉദ്ദേശിക്കുന്ന രണ്ടാമത്തെ ആളെ തിരഞ്ഞെടുക്കാം. അവര്‍ കോള്‍ എടുത്ത് കഴിഞ്ഞാല്‍, രണ്ട് കോളുകളും നിങ്ങളുടെ സ്‌ക്രീനിന്റെ മുകളില്‍ കാണിക്കും. രണ്ട് കോളുകളും ഒരുമിച്ച് ഒരു കോണ്‍ഫറന്‍സ് കോളില്‍ ചേര്‍ക്കാന്‍ ‘മെര്‍ജ്’ (Merge) എന്നതില്‍ ടാപ്പ് ചെയ്യുക, തുടര്‍ന്ന് നിങ്ങള്‍ക്ക് രണ്ടുപേരുമായി സംസാരിക്കാനാവും. കൂടുതല്‍ പേരെ ചേര്‍ക്കാന്‍ ഇതേ രീതി തുടര്‍ന്നാല്‍ മതി. സാധാരണ കോള്‍ കട്ട് ചെയ്യുന്നത് പോലെ ഈ കോള്‍ കട്ട് ചെയ്യാനും സാധിക്കും.

ആപ്പിളും ഇതേ രീതിയാണ് പിന്തുടരുന്നത്, അതില്‍ നിങ്ങള്‍ക്ക് ആദ്യത്തെ വ്യക്തിയെ വിളിച്ച്, തുടര്‍ന്ന് ‘+’ അമര്‍ത്തി രണ്ടാമത്തെ ആളെ ചേര്‍ക്കാം. കോള്‍ എടുത്ത് കഴിഞ്ഞാല്‍ ആന്‍ഡ്രോയിഡിലെ പോലെ മെര്‍ജ് ചെയ്യാനുള്ള ഓപ്ഷന്‍ ലഭിക്കും. കൂടുതല്‍ ആളുകളെ ചേര്‍ക്കാനും ഇത് തന്നെ ഉപയോഗിക്കാം. നോട്ടിഫിക്കേഷന്‍ പ്രോംപ്റ്റ് അമര്‍ത്തിപ്പിടിച്ച് മെര്‍ജ് കോള്‍ ബട്ടണ്‍ ടാപ്പുചെയ്തുകൊണ്ട് ഏത് ഇന്‍കമിംഗ് കോളുകളും നിങ്ങള്‍ക്ക് സ്വീകരിക്കാവുന്നതാണ്. ഓപ്ഷനുകളില്‍ നിന്ന് ആളുകളുടെ പേരിന് സമീപമുള്ള ‘എന്‍ഡ്’ ടാപ്പുചെയ്ത് നിങ്ങള്‍ക്ക് കോളില്‍ നിന്ന് ഓരോരുത്തരെ നീക്കം ചെയ്യാനുമാകും. കോളില്‍ പങ്കെടുക്കുന്നയാളുടെ പേരുകള്‍ കോള്‍ വിളിച്ചയാള്‍ക്ക് മാത്രമേ കാണാനാവൂ. പക്ഷേ, ഒരു അംഗം കോളിലേക്ക് ആളെ ചേര്‍ക്കുകയാണെങ്കില്‍, അവര്‍ ഇപ്പോള്‍ ചേര്‍ത്ത വ്യക്തിയുടെ കോണ്‍ഫറന്‍സ് കോള്‍ ആയി മാറിയതും കാണാന്‍ കഴിയും.