കൊളമ്പോ: ശ്രീലങ്കയില്‍ ഒറ്റദിവസംകൊണ്ട് പെട്രോളിന് ലിറ്ററിന് 77 രൂപയും, ഡീസലിന് 55 രൂപയും വര്‍ധിപ്പിച്ചു. ഫ്‌ളെക്‌സിബിള്‍ എക്‌സ്‌ചേഞ്ച് റേറ്റ് പ്രഖ്യാപിക്കാനുള്ള ശ്രീലങ്കന്‍ സെന്‍ട്രല്‍ ബാങ്കിന്റെ തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് ഇന്ധന വില വര്‍ധന.
ലങ്ക ഐഒസി ഇന്ധനവില വര്‍ധിപ്പിച്ചതിന് പിന്നാലെയാണ് ശ്രീലങ്കയിലെ പൊതുമേഖലാ എണ്ണ-വാതക സ്ഥാപനമായ സിലോണ്‍ പെട്രോളിയം വില വര്‍ധിപ്പിച്ചത്. ശ്രീലങ്കന്‍ രൂപയില്‍ ഡീസലിന് 50 രൂപയും, പെട്രോളിനും 75 രൂപയും ഐഒസി വര്‍ധിപ്പിച്ചിരുന്നു. ശ്രീലങ്കന്‍ റൂപ്പീസിന് ഇന്ത്യന്‍ രൂപയേക്കാള്‍ മൂല്യം കുറവാണ്.
സിലോണ്‍ പെട്രോളിയം കോര്‍പ്പറേഷന്‍ പെട്രോളിന് 43.5 ശതമാനവും, ഡീസലിന് 45.5 ശതമാനം വിലയുമാണ് വര്‍ധിപ്പിച്ചത്. ഇതോടെ ശ്രീലങ്കയില്‍ പെട്രോളിന് ശ്രീലങ്കന്‍ രൂപയില്‍ ലിറ്ററിന് 254 രൂപയും, പെട്രോളിന് 176 രൂപയുമായി.

