തൃശൂർ: ദേശീയപാത അതോറിറ്റിക്ക് മുന്നറിയിപ്പ് നൽകി റവന്യൂ മന്ത്രി കെ രാജൻ. കഴിഞ്ഞ മഴക്കാലത്ത് ദേശീയപാതയിൽ ഉണ്ടായതുപോലെ അപകടങ്ങൾ ആവർത്തിച്ചാൽ അധികൃതർക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം നടപടിയെടുക്കുമെന്ന് അദ്ദേഹം അറിയിച്ചു.
മണ്ണുത്തി-വാണിയംപാറ ദേശീയപാതയിലെ നിർമാണ പ്രവൃത്തികൾ ദേശീയപാത അതോറിറ്റി പൂർത്തിയാക്കാത്ത സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം. അറ്റകുറ്റപ്പണികളുടെ നിർമ്മാണ പുരോഗതിയുമായി ബന്ധപ്പെട്ട് മാർച്ച് 16 ന് രാവിലെ എട്ടിന് ദേശീയ പാതയിൽ സംയുക്ത പരിശോധന നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദേശീയപാത അധികൃതരുമായുള്ള പാണഞ്ചേരി പഞ്ചായത്ത് ഹാളിൽ മന്ത്രി യോഗം ചേർന്നിരുന്നു. മണ്ണുത്തി വടക്കുംഞ്ചേരി ദേശീയപാതയുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ ജനങ്ങളുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

