തിരുവനന്തപുരം: ബജറ്റില്‍ ഭൂമിയുടെ ന്യായവില 10% കൂട്ടിയതോടെ സംസ്ഥാനത്ത് രജിസ്‌ട്രേഷന്‍ നിരക്കുകള്‍ ഏപ്രില്‍ 1 മുതല്‍ ഉയരും. വായ്പയെടുത്തും മറ്റും ഭൂമി വാങ്ങുന്നവര്‍ വിപണിവില കാണിച്ച് ഭൂമി രജിസ്റ്റര്‍ ചെയ്യുന്നതിനാല്‍ അവരെയാകും ന്യായവില വര്‍ധന ഏറെ ബാധിക്കുക. ന്യായവില പരിഷ്‌കരിക്കാന്‍ സമിതി രൂപീകരിക്കും.
അതേസമയം, സംസ്ഥാനത്ത് വിപണി വിലയ്‌ക്കൊപ്പം ഭൂമി വിലയും ഉയരാന്‍ സാധ്യതയുണ്ട്. കൂടുതല്‍ അളവില്‍ ഭൂമിയുള്ളവര്‍ക്ക് ഭൂനികുതി വര്‍ധിക്കും. ഭൂ വിസ്തൃതിയുടെ അടിസ്ഥാനത്തില്‍ നികുതി നിശ്ചയിക്കുന്നതിനുള്ള സ്ലാബുകളുടെ എണ്ണം വര്‍ധിപ്പിച്ച് ഉയര്‍ന്ന സ്ലാബുകളില്‍ കൂടുതല്‍ നികുതി ഏര്‍പ്പെടുത്തും. ഇപ്പോള്‍ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പറേഷന്‍ എന്നിവയില്‍ 2 സ്ലാബ് വീതമാണുള്ളത്. ഇതു വര്‍ധിപ്പിച്ച് 4 സ്ലാബുകളാക്കാനുള്ള ശുപാര്‍ശയാണ് ബജറ്റിലുള്ളത്.
ഒരു ഏക്കറില്‍ (40.47 ആര്‍) കൂടുതല്‍ ഭൂമി ഉള്ളവര്‍ക്കായി പുതിയ സ്ലാബ് ഏര്‍പ്പെടുത്തി നികുതി പരിഷ്‌കരിക്കുമെന്നും ബജറ്റില്‍ വ്യക്തമാക്കുന്നു. 2018 ഏപ്രിലിലാണ് മുന്‍പു ഭൂനികുതി പ്രകാരം കോര്‍പറേഷന്‍, മുനിസിപ്പാലിറ്റി, പഞ്ചായത്ത് എന്നിവിടങ്ങളിലായി 2 സ്ലാബുകള്‍ അടിസ്ഥാനമാക്കിയാണു നികുതി.
നിലവിലെ ഭൂനികുതി സ്ലാബുകള്‍
കോര്‍പ്പറേഷന്‍
4 സെന്റ് (1.62 ആര്‍) വരെ: 10 രൂപ/ആര്‍
4 സെന്റില്‍ കൂടുതല്‍: 20 രൂപ/ആര്‍
മുനിസിപ്പാലിറ്റി
6 സെന്റ് (2.43 ആര്‍) വരെ: 5 രൂപ/ആര്‍
6 സെന്റില്‍ കൂടുതല്‍: 10 രൂപ/ആര്‍
പഞ്ചായത്ത്
20 സെന്റ് (8.1 ആര്‍) വരെ: 2.50 രൂപ/ആര്‍
20 സെന്റില്‍ കൂടുതല്‍: 5 രൂപ/ആര്‍
പുതിയ സ്ലാബ് ശുപാര്‍ശ
കോര്‍പ്പറേഷന്‍
സെന്റ് (1.62 ആര്‍) വരെ: 10 രൂപ/ആര്‍
4-50 സെന്റ് (1.62-20 ആര്‍) വരെ: 20 രൂപ/ആര്‍
50-100 സെന്റ് (20-40.47 ആര്‍) വരെ: 30 രൂപ/ആര്‍
100 സെന്റില്‍ (40.47 ആര്‍) കൂടുതല്‍: 40 രൂപ/ആര്‍
മുനിസിപ്പാലിറ്റി
6 സെന്റ് (2.43 ആര്‍) വരെ 5 രൂപ/ആര്‍
6 -50 സെന്റ് (2.43-20 ആര്‍) വരെ 10 രൂപ/ആര്‍
50- 100 സെന്റ് (20 -40.47 ആര്‍) വരെ: 15 രൂപ/ആര്‍
ഒരേക്കറില്‍ (40.47 ആര്‍) കൂടുതല്‍: 20 രൂപ/ആര്‍
പഞ്ചായത്ത്
20 സെന്റ് (8.1 ആര്‍) വരെ: 2.50 രൂപ/ആര്‍
20-50 സെന്റ് (8.1-20.23 ആര്‍) വരെ: 5 രൂപ/ആര്‍
50-100 സെന്റ് (20.23-40.47 ആര്‍) വരെ: 7.50 രൂപ/ആര്‍
100 സെന്റില്‍ (40.47 ആര്‍) കൂടുതല്‍: 10 രൂപ/ആര്‍

