നവകേരള സ്യഷ്ടിക്ക് ആക്കം കൂട്ടാനുള്ള കർമപദ്ധതികൾ; രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ രണ്ടാം ബജറ്റ്….

തിരുവനന്തപുരം: കോവിഡ് സ്യഷ്ടിച്ച പ്രതിസന്ധി മറികടക്കാനും കോവിഡാനന്തര വെല്ലുവിളികളും നേരിടാനുമുള്ള വികസന , ക്ഷേമ പദ്ധതികളാണ് ബജറ്റിന്റെ ഊന്നൽ. 25 വർഷം മുന്നോട്ടു കണ്ടുള്ള ബജറ്റിൽ കെ റെയിലടക്കം അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾക്ക് വലിയ പരിഗണന നൽകിയിട്ടുണ്ട്. കൂടുതൽ തൊഴിൽ അവസരം, ഐറ്റി , സ്റ്റാർട്ടപ്പ് മേഖലകൾക്ക് കരുത്തേകുന്ന പ്രഖ്യാപനങ്ങൾ ബജറ്റിന്റെ പ്രത്യേകത.

ശാസ്ത്ര സാങ്കേതിക മേഖലക്ക് മുന്തിയ പരിഗണനയാണ് നൽകിയിരിക്കുന്നത്. സർവ്വതല സ്പർശിയായ ബജറ്റാണ് പ്രഖ്യാപിച്ചിട്ടുള്ളത്. കെ റെയിൽ പദ്ധതിയ്ക്ക് 2000 കോടി നീക്കിവച്ചു. 4 സയൻസ് പാർക്കുകൾ വരുന്നു. ലൈഫ് പദ്ധതിക്ക് നടപ്പു വർഷം 1871.82 കോടി വകയിരുത്തി. 1.06 ലക്ഷം വീടുകൾ കൂടി ലൈഫ് പദ്ധതിയിൽ വച്ചു നൽകും. മെഡിക്കൽ കോളജുകൾക്ക് 160 കോടി കൂടി. റീബിൽഡ് കേരളക്ക് 1600 കോടി. അതി ദാരിദ്ര്യലഘൂകരണ പധതിക്ക് 100 കോടി .യുക്രെയിനിൽ നിന്ന് എത്തിയ വിദ്യാർഥികൾക്ക് തുടർ വിദ്യാഭ്യാസത്തിന് സഹായം. ഇതിനായി പ്രത്യേക സെൽ രൂപീകരിക്കും.

എല്ലാ ജില്ലകളിലും സ്കിൽ പാർക്കുകൾ. പ്രവാസി കാര്യവകുപ്പിന് 157. കോടി
പട്ടികജാതി വിഭാഗത്തിനായി 1875 കോടി മാറ്റിവച്ചിട്ടുണ്ട്.

തോട്ടം മേഖലയിലെ ലയങ്ങളുടെ പുനരുദ്ധാരണത്തിന് 10 കോടി. 10 മിനി ഫുഡ് പാർക്കുകൾ സ്ഥാപിക്കും. നെല്ലിന്റെ താങ്ങുവില ഉയർത്തും. 15 അണക്കെട്ടുകൾ പുനരുദ്ധരിക്കും. മത്സ്യത്തൊഴിലാളികളുടെ അടിസ്ഥാന വികസനത്തിന് 75 കോടി . അംഗൻവാടി കുട്ടികൾക്ക് പാലും മുട്ടയും നൽകും. ഇതിനായി 61.5 കോടി മാറ്റിവച്ചു.
കെ ഫോൺ ആദ്യ ഘട്ടം ജൂണിൽ പൂർത്തിയാക്കും.

വ്യവസായ മേഖലക്ക് മാത്രം 1225 കോടി. തിരുവനന്തപുരം ഔട്ടർ റോഡിന് 1000 കോടി.
വിഴിഞ്ഞം, കൊച്ചി മെട്രോ തുടങ്ങി 10 പ്രധാന പദ്ധതികൾക്ക് 507 കോടി. കിഫ്ബി വഴി 962 പദ്ധതികൾ കൂടി. വിദ്യാഭ്യാസ മേഖലക്ക് 2546 കോടി. തോന്നക്കൽ വൈറോളജി ഇൻസ്റ്റിറ്റിന് 50 കോടി. ആരോഗ്യ മേഖലക്ക് 2629 കോടിയാണ് അനവദിച്ചത്.

ടെക്നോപാർക്ക്, ഇൻഫോ പാർക്ക് വികസനത്തിന് 70 കോടി. ആറ് ബൈപാസുകൾക്ക് 200 കോടി. 4 തുറമുഖങ്ങൾക്ക് 41 കോടി, ആർസിസിക്ക് 81 കോടി, അയ്യൻകാളി തൊഴിലുറപ്പ് പധതിക്ക് 165 കോടി രൂപയും അനുവദിച്ചു. ഭൂനികുതി പരിഷ്കരിക്കും.

KFC സ്റ്റാർട്ടപ്പുകൾക്ക് സഹായത്തിന് 250 കോടി അനുവദിക്കും. സ്ത്രീ ശാക്തീകരണത്തിന് 14 കോടി. വിനോദ സഞ്ചാര ഹബ്ബുകൾക്കായി
362 കോടി. ശ്രീനാരായണ ഓപ്പൺ സർവ്വകലാശാലക്ക് 7 കോടിയും ശബരിമല മാസ്റ്റർ പ്ലാനിന് 30 കോടി രൂപയും അനുവദിക്കും.