തിരുവനന്തപുരം: സംഗീത നാടക അക്കാദമി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. സംഗീത നാടക അക്കാദമി ഗുരുപൂജ, ഫെല്ലോഷിപ്പ്, അവാർഡുകൾ എന്നിവയാണ് പ്രഖ്യാപിച്ചത്. മൂന്ന് പേരെ ഫെലോഷിപ്പിനും 17 പേരെ അവാർഡിനും 23 പേരെ ഗുരുപൂജ പുരസ്‌കാരത്തിനും തിരഞ്ഞെടുത്തു. പ്രശസ്തി പത്രവും ഫലകവും 50,000 രൂപയും അടങ്ങുന്നതാണ് ഫെലോഷിപ്പ്. പ്രശസ്തി പ്രതവും ഫലകവും 30,000 രൂപയും അടങ്ങുന്നതാണ് അവാർഡ്, ഗുരുപൂജ പുരസ്‌കാരങ്ങൾ.
കരിവള്ളൂർ മുരളിയ്ക്കും(നാടകം), വിഹർഷകുമാറിനും (കഥാപ്രസംഗം), മാവേലിക്കര സുബ്രഹ്മണ്യൻ (സംഗീതം)മാണ് സംഗീത നാടക അക്കാദമി ഫെല്ലോഷിപ്പ് ലഭിച്ചത്. ആർ എൽ വി രാമകൃഷ്ണൻ (മോഹിനിയാട്ടം), കെ പി എ സി മംഗളൻ, ബാബു പള്ളാശ്ശേരി, എ എൻ മുരുകൻ നാടകം /അഭിനയം ), പെരിങ്ങോട് സുബ്രഹ്മണ്യൻ (എടയ്ക്ക), ഗീതാ പത്മകുമാർ (കുച്ചുപ്പുടി), സുധി നിരീക്ഷ (നാടകാഭിനയം ) കലാമണ്ഡലം സത്യവൃതൻ, പി.സി ചന്ദ്രബോസ്, പഴുവിൽ രഘു മാരാർ, വഞ്ചിയൂർ പ്രവീൺകുമാർ, കൊല്ലം വി സജികുമാർ, താമരക്കുടി രാജശേഖരൻ, എൻ.പി പ്രഭാകരൻ, മഞ്ജു മേനോൻ എന്നിവർക്കാണ് അവാർഡുകൾ.
കലാനിലയം ഭാസ്‌കരൻ നായർ, സി.വി.ദേവ്, മഹാശയൻ, ജോർജ്ജ് കണക്കശ്ശേരി, ചന്ദ്രശേഖരൻ തിക്കോടി, കബീർമാസ്, നമശിവായൻ, സൗദാമിനി, കുമ്പളം വക്കച്ചൻ, അലിയാർ പുന്നപ്ര, മുഹമ്മദ് പേരാമ്പ്ര, ആലപ്പി രമണൻ, ഗിരിജ ബാലകൃഷ്ണൻ, മണിയൻ പറമ്പിൽ മണി നായർ, ജോയ് സാക്സ്, പപ്പൻ നെല്ലിക്കോട്, മാർഗ്ഗി വിജയകുമാർ, പഴുവിൽ ഗോപിനാഥ്, പദ്മനാഭൻ കോഴിക്കോട് (പപ്പൻ), പങ്കജാക്ഷൻ കൊല്ലം, ടി.കെ.ഡി മുഴുപ്പിലങ്ങാട്, കലാമണ്ഡലം സുകുമാരൻ തുടങ്ങിയവർക്കാണ് ഗുരുപൂജ പുരസ്‌കാരങ്ങൾ ലഭിച്ചത്.

