കാലിഫോര്‍ണിയ: ഉപയോക്താക്കളെ ആകര്‍ഷിക്കാന്‍ പുത്തന്‍ ഫീച്ചറുമായി വീണ്ടും വാട്‌സ്ആപ്പ്. വാബീറ്റ ഇന്‍ഫോയാണ് ഇക്കാര്യം പുറത്തുവിട്ടത്.
വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ ഓണ്‍ലൈനായി തിരഞ്ഞെടുപ്പ് നടത്താന്‍ അവസരം നല്‍കുന്ന ‘പോള്‍’ എന്ന ഫീച്ചറുമായാണ് കമ്പനി രംഗത്തെത്തുന്നത്. ഉപയോക്താക്കള്‍ക്ക് അവരുടെ ഗ്രൂപ്പില്‍ ഒരു ചോദ്യം ചോദിക്കുന്നതിനോ അല്ലെങ്കില്‍ ഒരു കാര്യത്തില്‍ മറ്റുള്ളവരുടെ അഭിപ്രായം അറിഞ്ഞ് തീരുമാനമെടുക്കാനോ ഈ ഫീച്ചര്‍ ഉപയോഗപ്പെടുത്താം. ഇത് എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ടട് ആയിരിക്കും. അതിനാല്‍ അതാത് ഗ്രൂപ്പിലെ അംഗങ്ങള്‍ക്കു മാത്രമേ വോട്ടെടുപ്പും അതിന്റെ ഫലവും കാണാന്‍ കഴിയുകയുള്ളു.
ഈ ഫീച്ചര്‍ ആദ്യം ലഭ്യമാവുക ഐഒഎസ് ഉപയോക്താക്കള്‍ക്കായിരിക്കും. അതിന് ശേഷം മാത്രമേ ഇത് ആന്‍ഡ്രോയിഡില്‍ ലഭിക്കുകയുള്ളു. വരാനിരിക്കുന്ന ഈ ഫീച്ചര്‍ വികസിപ്പിച്ചു കൊണ്ടിരിക്കുകയാണെന്നും അതിനാല്‍ തന്നെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ലെന്നും വാബീറ്റാ ഇന്‍ഫോ വ്യക്തമാക്കി.

