നിങ്ങൾ തകർത്തെറിഞ്ഞത് ഞാൻ വീണ്ടെടുക്കുമ്പോൾ; ശ്രദ്ധേയമായ കുറിപ്പുമായി ഭാവന

വനിതാ ദിനത്തിൽ ശ്രദ്ധേയമായ കുറിപ്പ് പങ്കുവെച്ച് നടി ഭാവന. നിങ്ങൾ തകർത്തെറിഞ്ഞത് ഞാൻ എങ്ങനെ വീണ്ടെടുക്കുന്നുവെന്ന കാര്യത്തിൽ ക്ഷമാപണത്തിനില്ല എന്നാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പ്. ഗ്രേസ് അനാട്ടമി’ എന്ന ടീവി സീരിസിലെ ഒരു സംഭാഷണമാണിത്. ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത തന്റെ ചിത്രത്തിന് താഴെയായാണ് താരം കുറിപ്പ് പങ്കുവെച്ചത്. നിരവധി പേരാണ് ഭാവനയുടെ കുറിപ്പിന് താഴെ ആശംസകളറിയിച്ച് എത്തിയത്.

അതേസമയം, താൻ മലയാളസിനിമയിലേക്ക് തിരിച്ചുവരുന്നുവെന്ന സൂചന കഴിഞ്ഞ ദിവസം താരം നൽകിയിരുന്നു. ഇപ്പോൾ മലയാള സിനിമകളുടെ തിരക്കഥകൾ താൻ കേട്ടു തുടങ്ങിയെന്നായിരുന്നു താരം അറിയിച്ചത്. തനിക്ക് മലയാളത്തിൽ അവസരങ്ങൾ നിഷേധിക്കപ്പെട്ടിരുന്നുവെന്ന വെളിപ്പടുത്തലും താരം നടത്തിയിരുന്നു.

നടന്മാരായ പൃഥ്വിരാജ്, ജയസൂര്യ എന്നിവരുൾപ്പടെ മലയാള സിനിമയിലെ പല സുഹൃത്തുക്കളും ജീവിതത്തിലെ ദുർഘട ഘട്ടത്തിൽ തനിക്ക് അവസരങ്ങൾ വാഗ്ദാനം ചെയ്ത് സമീപിച്ചിരുന്നുവെന്നും ഭാവന പറഞ്ഞു. 2017 ൽ പുറത്തിറങ്ങിയ ആദം ജോൺ ആണ് താരം അവസാനമായി അഭിനയിച്ച മലയാള ചിത്രം.