ഗൂഢാലോചന കേസ്: ദിലീപിനെതിരെ ജോലിക്കാരന്റെ നിര്‍ണായക മൊഴി

അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ ദിലീപിനെതിരെ ജോലിക്കാരന്‍ ദാസന്‍ നല്‍കിയ മൊഴി പകര്‍പ്പ് മാധ്യമങ്ങള്‍ക്ക് ലഭിച്ചു.

‘ദിലീപിനെതിരെ വാര്‍ത്താ സമ്മേളനം നടത്തുമെന്ന് ബാലചന്ദ്രകുമാര്‍ തന്നെ അറിയിച്ചിരുന്നു. വാര്‍ത്താ സമ്മേളനം നടത്തുമെന്ന് ദിലീപിനോട് പറയാന്‍ ബാലചന്ദ്രകുമാര്‍ ആവശ്യപ്പെട്ടിരിന്നു. ഭയം മൂലം പറഞ്ഞില്ല. ബാലചന്ദ്രകുമാര്‍ തന്നെ ബന്ധപ്പെട്ട വിവരം അറിഞ്ഞപ്പോള്‍ ദിലീപിന്റെ സഹോദരന്‍ അനുപ് ദിലീപിന്റെ വക്കീലിന്റെ അടുത്ത് കൊണ്ടുപോയി. പോലീസ് ബാലചന്ദ്രകുമാറിനെ കുറിച്ച് എന്ത് ചോദിച്ചാലും ഒന്നും പറയരുതെന്ന് ദിലീപിന്റെ അഭിഭാഷകന്‍ അഡ്വ. ബി രാമന്‍ പിള്ളയും ഫിലിപ്പും ചേര്‍ന്ന് പറഞ്ഞിരുന്നു.’- ദാസന്‍ പോലീസിന് നല്‍കിയ മൊഴി പകര്‍പ്പില്‍ പറയുന്നു.

ഗൂഢാലോചന കേസില്‍ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കാനിരിക്കെയാണ് ദാസന്റെ വെളിപ്പെടുത്തല്‍.